പ്രണയജോഡികളായി നസ്രിയയും നാനിയും; 'അണ്ടേ സുന്ദരാനികി' ആദ്യഗാനം
ചിത്രത്തിന്റെ മലയാളം പതിപ്പിന് 'ആഹാ സുന്ദര' എന്നാണ് പേര്.
10 May 2022 5:05 AM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യൻ താരം നാനിയും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ 'അണ്ടേ സുന്ദരനികി'യിലെ ആദ്യഗാനം റിലീസ് ചെയ്തു. മൈത്രി മൂവി മേക്കേഴ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. ചിത്രത്തിന്റെ മലയാളം പതിപ്പിന് 'ആഹാ സുന്ദര' എന്നാണ് പേര്.
സുന്ദർ എന്ന ബ്രാഹ്മണ യുവാവിനെയാണ് നാനി അവതരിപ്പിക്കുന്നത്. സുന്ദർ കുടുംബത്തിലെ ഒരേയൊരു ആൺകുട്ടിയായതിനാൽ അദ്ദേഹത്തിന് കുടുംബത്തിൽ നിന്ന് ധാരാളം സ്നേഹവാത്സല്യങ്ങൾ ലഭിക്കുന്നു. എന്നാൽ ജ്യോതിഷികളുടെ ഉപദേശങ്ങൾ പാലിച്ച് പല കാര്യങ്ങളും ഒഴിവാക്കേണ്ട സുന്ദറിന് കുടുംബത്തിന്റെ അതിരുവിട്ട കരുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ക്രിസ്ത്യാനി ആയ ലീല തോമസിനെ തന്റെ സോൾമേറ്റ് ആയി സുന്ദർ കാണുന്നു. തുടർന്നുള്ള സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
ഒരു റൊമാന്റിക്ക് കോമഡി എന്റർടെയ്നറായ 'ആഹാ സുന്ദരാ' ജൂൺ 10നാണ് റിലീസ് ചെയ്യുന്നത്. നസ്രിയ ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ സിനിമയിൽ അവതരിപ്പിക്കുന്നത്.
നാനിയുടെ 28ാം ചിത്രം കൂടിയാണിത്. ചിത്രത്തിൽ രോഹിണി, നദിയ മൊയ്തു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം വിവേക് അത്രേയയാണ് സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം വിവേക് സാഗറും ഛായാഗ്രഹണം നികേത് ബൊമ്മിയും നിര്വ്വഹിക്കുന്നു.എഡിറ്റർ: രവിതേജ ഗിരിജല. പ്രൊഡക്ഷൻ ഡിസൈൻ: ലത നായിഡു. പബ്ലിസിറ്റി ഡിസൈൻ: അനിൽ & ഭാനു. പിആർഒ:ആതിര ദിൽജിത്ത്.
story highlights: nazriya nani movie first song released