നയൻതാരയുടെ അടുത്ത ചിത്രം; ടൈറ്റിൽ ടീസർ റിലീസ് ചെയ്തു
ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക
6 May 2022 4:16 PM GMT
ഫിൽമി റിപ്പോർട്ടർ

'കാതുവാക്കിലെ രണ്ടു കാതൽ' എന്ന വിഘ്നേശ് ശിവൻ ചിത്രത്തിന് ശേഷം നയൻതാര നായികയായെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ റിവീൽ വീഡിയോ പുറത്തു വിട്ടു. ജിഎസ് വിഘ്നേശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'ഒ2' എന്നാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്.
ഡ്രീം വാരിയർ പിക്ചേഴ്സാണ് അടുത്ത 'ഒ2' നിർമ്മിക്കുന്നത്. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. 'ഒ2'വിന്റെ സംഗീതം വിശാൽ ചന്ദ്രശേഖറും ഡിഒപി തമിഴ് എ അഴകൻ എഡിറ്റിംഗ് സെൽവ ആർ കെ എന്നിവരാണ്. 2016ൽ കാർത്തിക്കൊപ്പം അഭിനയിച്ച 'കാഷ്മോര' എന്ന ചിത്രത്തിന് ശേഷം നയൻതാര പ്രൊഡക്ഷൻ ഹൗസുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഒ2.
വിജയ് സേതുപതി-നയൻതാര-സാമന്ത എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'കാതുവാക്കിലെ രണ്ടു കാതൽ' തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ത്രികോണ പ്രണയമാണ് ചിത്രം പറയുന്നത്. ഖദീജ (സാമന്ത), കണ്മണി (നയൻതാര) എന്നെ യുവതികളോട് ഒരേ സമയം പ്രണയം തോന്നുകയും അവർക്കിടയിൽ ഉണ്ടാകുന്ന ചില സന്ദർഭങ്ങളുമാണ് ചിത്രം. ഏപ്രില്‍ 28നാണ് സിനിമ റിലീസ് ചെയ്തത്. ആദ്യമായാണ് സാമന്തയും നയൻതാരയും ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്.
Story highlights: Nayanthara's next film; The title announcement teaser has been released