Top

നയന്‍താര-വിഘ്‌നേഷ് വിവാഹം; ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

16 Jun 2022 10:53 AM GMT
ഫിൽമി റിപ്പോർട്ടർ

നയന്‍താര-വിഘ്‌നേഷ് വിവാഹം; ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി
X

ചെന്നൈ: നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹത്തോടനബന്ധിച്ച് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി. വിവാഹ വേദിക്ക് സമീപം കടുത്ത മനുഷ്യാവകാശ ലംഘനം നടന്നെന്ന പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഫയലില്‍ സ്വീകരിച്ചു. വിവാഹത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം സാധാരണക്കാര്‍ ഏറെ ബുദ്ധിമുട്ടിയെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകനായ ശരവണന്‍ ആണ് പരാതി സമര്‍പ്പിച്ചത്.

ചെന്നൈ മഹാബലിപുരത്തെ ഹോട്ടലില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരായത്. വിവാഹ വേദിക്ക് ചുറ്റും നൂറിലധികം സുരക്ഷാ ജീവനക്കാരെ വിന്യസിച്ചിരുന്നെന്നും ഹോട്ടലിന് പുറത്തുള്ള റോഡില്‍ പോലും പൊതുജനങ്ങളെയും, മാധ്യമപ്രവര്‍ത്തകരെയും അനുവദിച്ചില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹ വേദിക്ക് പിന്നിലായി ഉണ്ടായിരുന്ന പൊതു സ്ഥലമായ ബീച്ചിലേക്കു പോലും പ്രവേശനം അനുവദിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നു. പരാതി ഫയലില്‍ സ്വീകരിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉടന്‍ വാദം കേള്‍ക്കും.

ജൂണ്‍ ഒമ്പതിനാണ് ഇരുവരും വിവാഹിരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചുരുക്കം സിനിമാപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കടുത്ത നിയന്ത്രങ്ങള്‍ക്കിടയില്‍ നടന്ന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകള്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ചടങ്ങിന്റെ ചിത്രം പകര്‍ത്താന്‍ പോലും അതിഥികളായി എത്തിയവര്‍ക്കും അനുവാദമുണ്ടായിരുന്നില്ല.

Story Highlights; Nayanthara- Vighnesh Sivan marriage complaint to Human Rights Commission

Next Story