ബസ് അപകടവും രക്ഷയ്ക്കായുള്ള പോരാട്ടവും; ത്രില്ല് അടിപ്പിച്ച് നയൻതാരയുടെ 'ഒ2' ട്രെയ്ലർ
ചിത്രത്തിൽ ജാഫർ ഇടുക്കിയും ലെനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
6 Jun 2022 3:45 PM GMT
ഫിൽമി റിപ്പോർട്ടർ

നയൻതാര പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം 'ഒ2'വിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. യാത്രയ്ക്കിടെ ബസ് അപകടത്തിൽപ്പെട്ട് അഗാധമായ താഴ്ചയിലേക്ക് പോകുകയും അവിടെ നിന്ന് രക്ഷപ്പെടാൻ വേണ്ടിയുളള പോരാട്ടവുമാണ് ട്രെയ്ലറിൽ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തിൽ ജാഫർ ഇടുക്കിയും ലെനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഒരു സസ്പെൻസ് ത്രില്ലർ ചിത്രമായ 'ഒ2' സംവിധാനം ചെയ്തിരിക്കുന്നത് ജിഎസ് വിഘ്നേശ് ആണ്. ഡ്രീം വാരിയർ പിക്ചേഴ്സാണ് അടുത്ത 'ഒ2' നിർമ്മിക്കുന്നത്. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്യുക.
'ഒ2'വിന്റെ സംഗീതം വിശാൽ ചന്ദ്രശേഖറും ഡിഒപി തമിഴ് എ അഴകൻ, എഡിറ്റിംഗ് സെൽവ ആർ കെ എന്നിവരാണ്. 2016ൽ കാർത്തിക്കൊപ്പം അഭിനയിച്ച 'കാഷ്മോര' എന്ന ചിത്രത്തിന് ശേഷം നയൻതാര പ്രൊഡക്ഷൻ ഹൗസുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഒ2'.
story highlights: nayanthara movie o2 trailer released