'12- 13 വർഷങ്ങളായി അച്ഛന് അസുഖമായിട്ട്'; വികാരാധീനയായി നയൻതാര
ടൈം മെഷീൻ ലഭിച്ചാൽ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിനാണ് നടിയുടെ വികാരാധീനയാമായ മറുപടി.
16 Aug 2021 1:46 PM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നായികാ നടിയാണ് നയൻതാര. ഇപ്പോഴിതാ ചാനൽ പരിപാടിക്കിടയിൽ നടി വികാരാധീനയായതാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാക്കുന്നത്. വിജയ് ടിവിയുടെ സ്വാതന്ത്ര്യ ദിന പ്രത്യേക പരിപാടിയിലായിരുന്നു നയന്‍താരയുമായുള്ള അഭിമുഖം.
അഭിമുഖത്തിനിടയിൽ ടൈം മെഷീൻ ലഭിച്ചാൽ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിനാണ് നടിയുടെ വികാരാധീനയാമായ മറുപടി. 'വളരെ പെര്‍ഫെക്റ്റ് ആയ ആളാണ് അച്ഛൻ. എയര്‍ഫോഴ്സ് ഓഫീസര്‍ ആയിരുന്നു. പതിമൂന്ന് വര്‍ഷങ്ങളായി അസുഖമായിട്ട്', കണ്ണീരോടെ നയൻതാര പറയുന്നു.
അതേസമയം നയൻതാര നായികയാകുന്ന പുതിയ സിനിമ നെട്രികണ്‍ കഴിനാജ് ദിവസം ഒടിടി റിലീസ് ചെയ്തിരുന്നു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. മിലിന്‍ഡ് റാവു സംവിധാനം ചെയ്യുന്ന 'നെട്രികാന്‍' നിര്‍മ്മിക്കുന്നത് വിഗ്നേഷ് ശിവനാണ്. അന്ധയായിട്ടാണ് നെട്രികണില്‍ നയൻതാര അഭിനയിക്കുന്നത്. ചിത്രത്തില്‍ നയന്‍താരക്ക് പുറമെ അജ്മലും പ്രധാന വേഷം ചെയ്യുന്നുണ്ട്. കാര്‍ത്തിക് ഗണേഷാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ലോറന്‍സ് കിഷോര്‍ എഡിറ്റിങ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഗിരീഷ് ജിയാണ് നിര്‍വ്വഹിക്കുന്നത്.
- TAGS:
- Nayanthara
Next Story