Top

നയന്‍സിനെ ആദ്യമായി കണ്ടിടത്ത് ഒരിക്കല്‍ കൂടി; ഇത്തവണ ഒരുമിച്ചെത്തി വിഘ്‌നേഷും നയന്‍താരയും

11 Jun 2022 11:08 AM GMT
ഫിൽമി റിപ്പോർട്ടർ

നയന്‍സിനെ ആദ്യമായി കണ്ടിടത്ത് ഒരിക്കല്‍ കൂടി; ഇത്തവണ ഒരുമിച്ചെത്തി വിഘ്‌നേഷും നയന്‍താരയും
X

തെന്നിന്ത്യന്‍ താര റാണി നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെയും വിവാഹ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങിന് പിന്നാലെ മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് നവദമ്പതികള്‍. ഇതുവരെയുള്ള പിന്തുണയ്ക്ക് ഇരുവരും നന്ദി പറഞ്ഞു.

കനയന്‍താരയെ ആദ്യമായി കണ്ടത് ഈ ഹോട്ടലില്‍ വച്ചാണെന്നും അതുകൊണ്ടാണ് വാര്‍ത്താ സമ്മേളനത്തിനായി ഈ സ്ഥലം തെരഞ്ഞെടുത്തതെന്നും വിഘ്‌നേഷ് പറഞ്ഞു. വിവാഹ വേദിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല്. വിവാഹ ശേഷം ഇരുവരും വാര്‍ത്താ സമ്മേളനം നടത്തുമെന്ന് വിഘ്‌നേഷ് നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യ ആഘോഷമാക്കിയ വിവാഹ ചെന്നൈയിലെ മഹാബലിപുരത്ത് വച്ച് നടന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കം രാഷ്ട്രീയ- സിനിമ മേഖലകളിലെ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു. ബോളിവുഡ് താരം ഷാരൂഖ് ഖാനും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

വിവാഹ ശേഷം ഇരുവരും തിരുപ്പതി ദര്‍ശനവും നടത്തിയിരുന്നു. പിന്നാലെ ഇരുവരും ഇപ്പോള്‍ വിവാദത്തിലാണ്. തിരുമല തിരുപ്പതി ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ചു കൊണ്ടായിരുന്നു നയന്‍താര നടന്നത്. ഇത് ക്ഷേത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ക്ഷേത്ര ബോര്‍ഡിലെ ചീഫ് വിജിലന്‍സ് ഓഫീസര്‍ നരസിംഹ കിഷോറാണ് രംഗത്തെത്തി.

ചെരിപ്പിട്ട് നടന്നതിന് പുറമെ തങ്ങളുടെ ഫോട്ടോ ഗ്രാഫര്‍മാരെയും നയന്‍താര ഒപ്പം കൂട്ടിയിരുന്നു. ഇവിടെ വെച്ച് ഫോട്ടോയും എടുത്തു. സ്വകാര്യ ക്യാമറകള്‍ ക്ഷേത്രത്തില്‍ അനുവദിക്കില്ലെന്നും ഇദ്ദേഹം പറയുന്നു. നയന്‍താരയ്ക്ക് ലീഗല്‍ നോട്ടീസ് നല്‍കാനാണ് തീരുമാനം. നടിയുമായി വിഷയം സംസാരിച്ചിട്ടുണ്ടെന്നും ഖേദം പ്രകടിപ്പിച്ച് വീഡിയോ പ്രസ്താവന പുറത്തു വിടാമെന്ന് നടി പറഞ്ഞതായി ഇയാള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നയന്‍താരയോ വിഘ്‌നേശോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Story Highlights; Nayanthara and Vignesh Shivan's first press meet after wedding

Next Story