'നയൻതാര 75'; താരത്തിന്റെ പുതിയ ചിത്രത്തിന് തുടക്കമായി
ജയ്, സത്യരാജ് എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
19 March 2023 10:31 AM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യൻ സിനിമയിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ കയ്യടി നേടുന്ന അഭിനേത്രിയാണ് നയൻതാര. 2003-ൽ സിനിമാ ജീവിതം ആരംഭിച്ച നടിയുടെ 75-ാമത് ചിത്രത്തിന്റെ പ്രഖ്യാപനം ഏതാനും മാസങ്ങൾക്ക് മുൻപ് നടന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.
ഇന്നലെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പേരിടാത്ത ഈ ചിത്രത്തിന് നിലവിൽ 'നയൻതാര 75' എന്ന താത്കാലികമായി പേര് നൽകിയിരിക്കുന്നത്. ശങ്കറിന്റെ സഹ സംവിധായകനായിരുന്ന നീലേഷ് കൃഷ്ണയാണ് ചിത്രം സംവിധനം ചെയ്യുന്നത്.
ജയ്, സത്യരാജ് എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രമുഖ നിർമ്മാണ കമ്പനിയായ സീ സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കുന്നത്. 'താനാ സേർന്തകൂട്ടം', 'സൂധു കാവും' എന്നീ സിനിമകളിൽ പ്രവർത്തിച്ച ദിനേശ് കൃഷ്ണനാണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിക്കുന്നത്.
തെന്നിന്ത്യൻ സിനിമകൾക്ക് പുറമെ 'ജവാൻ' എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ നയൻതാര ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. ഈ മാസം സിനിമയുടെ സെറ്റിൽ താരമെത്തിയതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു. ഈ വർഷം ജൂണിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിട്ടുള്ളത്.
story highlights: nayanthara 75th movie shooting starts