Top

നയന്‍താര-വിഘ്‌നേഷ് വിവാഹം ജൂണ്‍ ഒന്‍പതിനെന്ന് റിപ്പോര്‍ട്ടുകള്‍; മാലി ദ്വീപില്‍ റിസപ്ഷന്‍

കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്

7 May 2022 6:52 AM GMT
ഫിൽമി റിപ്പോർട്ടർ

നയന്‍താര-വിഘ്‌നേഷ് വിവാഹം ജൂണ്‍ ഒന്‍പതിനെന്ന് റിപ്പോര്‍ട്ടുകള്‍; മാലി ദ്വീപില്‍ റിസപ്ഷന്‍
X

ചെന്നൈ; നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ജൂണില്‍. ജൂണ്‍ 9ന് തിരുപ്പതിയില്‍ വച്ച് വിവാഹം നടക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സുഹൃത്തുക്കള്‍ക്കായുള്ള റിസപ്ഷന്‍ മാലി ദ്വീപില്‍ വച്ചായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നെങ്കിലും ഇത് സംബന്ധിച്ച സ്ഥിരീകരണം താരങ്ങളില്‍ നിന്നും ഉണ്ടായിട്ടില്ല. അജിത്ത്- വിഘ്‌നേഷ് ചിത്രത്തിന്റെ ഷൂട്ടിങിന് മുന്‍പ് വിവാഹം നടത്താനാണ് ആലോചിക്കുന്നതാണെന്നാണ് വിവരം. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നു.

അഭിനയം കൂടാതെ വിഘ്‌നേഷിനൊപ്പം ചേര്‍ന്ന് നിര്‍മാണ രംഗത്തും സജീവമാണ് നയന്‍താര. മലയാളത്തില്‍ ചെയ്ത 'ഗോള്‍ഡ്' എന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിന്റെയും ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്.

വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിഘ്‌നേഷ് ശിവന്‍ ചിത്രം 'കാതുവാക്കുള്ള രണ്ട് കാതല്‍' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നയന്‍താര കണ്‍മണി എന്ന റോളിലും സാമന്ത ഖദീജ എന്ന റോളിലുമെത്തുന്ന ചിത്രം ട്രയാങ്കിള്‍ ലൗ സ്റ്റോറിയാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേശ് ശിവനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം

Story Highlights; Nayantara and Vighnesh to get married on June 9

Next Story