'സത്യമായും ഈ വർഷത്തെ ഏറ്റവും വലിയ തമാശ ചിത്രം'; നാനി- നസ്രിയ സിനിമയുടെ പുതിയ പോസ്റ്റർ
'ആഹാ സുന്ദരാ' ജൂൺ 10നാണ് റിലീസ് ചെയ്യുന്നത്.
18 April 2022 6:42 AM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യൻ താരം നാനിയും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. സിനിമയുടെ ടീസർ തീയതി അനൗൺസ് ചെയ്തുകൊണ്ടുള്ള പോസ്റ്ററാണ് അണിയറപ്രവത്തകർ പുറത്തുവിട്ടത്. 'ആഹാ സുന്ദരാ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ ഈ മാസം 20ന് റിലീസ് ചെയ്യും.
നാനിയും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. 'സത്യമായും ഈ വർഷത്തെ ഏറ്റവും വലിയ തമാശ ചിത്രം' എന്ന ക്യാപ്ഷ്യനോടെയാണ് നാനി പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
ഒരു റൊമാന്റിക്ക് കോമഡി എന്റർടെയ്നറായ 'ആഹാ സുന്ദരാ' ജൂൺ 10നാണ് റിലീസ് ചെയ്യുന്നത്. നസ്രിയ ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്ന എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ സിനിമയിൽ അവതരിപ്പിക്കുന്നത്.
നാനിയുടെ 28ാം ചിത്രം കൂടിയാണിത്. ചിത്രത്തിൽ രോഹിണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം വിവേക് അത്രേയയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സംഗീതം വിവേക് സാഗറും ഛായാഗ്രഹണം നികേത് ബൊമ്മിയും നിര്‍വ്വഹിക്കുന്നു.
story highlights: nani nazriya telugu movie new poster out
- TAGS:
- Nani
- Nazriya
- TELUGU MOVIE