Top

സ്റ്റൈലിഷ് ലുക്കില്‍ ധനുഷ്; 'നാന്‍ വരുവേന്‍' പോസ്റ്റര്‍

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് അണിയറപ്രവര്‍ത്തകര്‍ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്

19 Oct 2021 9:56 AM GMT
ഫിൽമി റിപ്പോർട്ടർ

സ്റ്റൈലിഷ് ലുക്കില്‍ ധനുഷ്; നാന്‍ വരുവേന്‍ പോസ്റ്റര്‍
X

ധനുഷ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'നാന്‍ വരുവേനി'ന്റെ പോസ്റ്റര്‍ പുറത്ത്. സ്റ്റൈലിഷ് ലുക്കിലാണ് പുതിയ പോസ്റ്ററില്‍ ധനുഷ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെയാണ് അണിയറപ്രവര്‍ത്തകര്‍ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

സെല്‍വരാഘവനാണ് ചിത്രത്തിന്റെ സംവിധായകന്‍. മേയാത മാന്‍ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയായി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വി ക്രയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവശങ്കര്‍ രാജയാണ് സംഗീത സംവിധായകന്‍. ഛായാഗ്രഹണം യാമിനി യഞ്ജമൂര്‍ത്തിയാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. മൂന്നുമാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് സംവിധായന്റെ പദ്ധതി. പ്രീതീക്ഷിക്കുന്നതുപോലെ കാര്യങ്ങള്‍ നീങ്ങിയാല്‍ 2022 വേനലവധിക്ക് ചിത്രം തീയേറ്ററുകളിലെത്തും. കടല്‍ കൊണ്ടേന്‍, പുതുപ്പേട്ടൈ, തുള്ളുവതോ ഇലമൈ, മായാക്കം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സെല്‍വരാഘവനും ധനുഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാന്‍ വരുവേന്‍.

Next Story

Popular Stories