Top

'ഏതാണ് യഥാർത്ഥ നമ്പി സാർ?' പ്രേക്ഷകരോട് ചോദിച്ച് റിയൽ നമ്പി നാരായണനും റീൽ നമ്പി നാരായണനും

ചിത്രം ജൂലൈ ഒന്നിന് റിലീസിനെത്തും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

16 Jun 2022 4:49 AM GMT
ഫിൽമി റിപ്പോർട്ടർ

ഏതാണ് യഥാർത്ഥ നമ്പി സാർ? പ്രേക്ഷകരോട് ചോദിച്ച് റിയൽ നമ്പി നാരായണനും റീൽ നമ്പി നാരായണനും
X

'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണനൊപ്പം രസകരമായ വീഡിയോയുമായി ചിത്രത്തിന്റെ സംവിധായകനും നായകനുമായ ആർ മാധവൻ. വീഡിയോയിൽ അദ്ദേഹം നമ്പി നാരായണനായി വേഷമിട്ട് യഥാർത്ഥ നമ്പി നാരായണനൊപ്പം ഒരു ക്യാമറയ്ക്ക് മുന്നിൽ ഒരുമിച്ച് ഇരിക്കുന്നത് കാണാം. സംസാരിക്കേണ്ട ഡയലോഗുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുള്ള കളിയാക്കൽ ആണ് വിഡിയോയിൽ ഉള്ളത്.


നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആര്‍ട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ ഒന്നിക്കുന്നത്.

നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വെള്ളം സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറിലാണ് റോക്കറ്ററി ദി നമ്പി എഫക്റ്റ് നിർമ്മിച്ചിരിക്കുന്നത്. ചിത്രം ജൂലൈ ഒന്നിന് റിലീസിനെത്തും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.

story highlights: nambi narayanan and r madhavan promotions for rocketry movie

Next Story