'രണ്ടുപേരുടെയും സന്തോഷത്തിനായി എടുത്ത തീരുമാനം'; വിവാഹ മോചനത്തെക്കുറിച്ച് നാഗചൈതന്യ
'ആ സാഹചര്യത്തിൽ ഏറ്റവും നല്ല തീരുമാനമായിരുന്നു വിവാഹമോചനം എന്നത്', നാഗചൈതന്യ പറഞ്ഞു.
13 Jan 2022 9:38 AM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹ മോചിതരായ വാർത്ത ഏറെ ഞെട്ടലോടെയാണ് സിനിമാപ്രേമികൾ സ്വീകരിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ ആദ്യമായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് നാഗചൈതന്യ. ഇരുവരുടെയും സന്തോഷണത്തിനായാണ് ഈ തീരുമാനം സ്വീകരിച്ചത് എന്ന് ഇന്ത്യൻ എക്സ്പ്രസ്സിനോട് അദ്ദേഹം പറഞ്ഞു.
'ഞങ്ങൾ രണ്ടുപേരുടെയും സന്തോഷത്തിനായി എടുത്ത തീരുമാനമായിരുന്നു അത്. സാമന്ത സന്തോഷവതിയാണെങ്കിൽ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിൽ ഏറ്റവും നല്ല തീരുമാനമായിരുന്നു വിവാഹമോചനം എന്നത്', നാഗചൈതന്യ പറഞ്ഞു.
നിരവധി അഭ്യൂഹങ്ങള്‍ക്കിടയില്‍ അടുത്തിടെയാണ് വിവാഹമോചിതരാകുന്ന കാര്യം സാമന്തയും നാഗ ചൈതന്യയും ശരിവച്ചത്. പിരിയാന്‍ തീരുമാനിച്ച വിവരം ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവക്കുകയായിരുന്നു. ഏറെ ആലോചിച്ചതിന് ശേഷം ഭാര്യ ഭര്ത്താക്കാന്മാര് എന്ന നിലയില്‍ പിരിയാനും സ്വന്തം പാത പിന്തുടരാനും തീരുമാനിച്ചു എന്നാണ് താരങ്ങള്‍ പറഞ്ഞത്.
2010 ല്‍ ഗൗതം മേനോന് തെലുങ്ക് ചിത്രം 'യേ മായ ചേസാവേ'യുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് 2017ല്‍ വിവാഹിതരാവുകയായിരുന്നു.
- TAGS:
- NAGA CHAITHANYA
- Samantha