'ഒപ്പം അഭിനയിച്ചവരില്‍ മികച്ച കെമിസ്ട്രി തോന്നിയിട്ടുള്ളത് സാമന്തയോട്'; നാഗ ചൈതന്യ
യേ മായ ചേസ, മാനം, മജിലി തുടങ്ങിയ ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ചെത്തിയത്
15 Jan 2022 12:27 PM GMT
ഫിൽമി റിപ്പോർട്ടർ

ഇതുവരെ തനിക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിമാരില്‍ ഏറ്റവും മികച്ച കെമിസ്ട്രി തോന്നിയിട്ടുള്ളത് സാമന്തയോടാണെന്ന് നടന്‍ നാഗ ചൈതന്യ. തന്റെ പുതിയ ചിത്രമായ 'ബംഗരാജു'വിന്റെ പ്രമോഷന്റെ വേളയിലായിരുന്നു നാഗചൈതന്യയുടെ പ്രതികരണം.
ഇതുവരെ ഒപ്പം പ്രവര്‍ത്തിച്ച നടിമാരില്‍ ഏറ്റവും ഓപ്പണ്‍-സ്‌ക്രീന്‍ കെമിസ്ട്രി ആരുമായാണ് എന്ന അവതാരകന്റെ ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ താരം സാമന്തയുടെ പേര് പറയുകായിരുന്നു. ഗൗതം മേനോന്‍ ചിത്രം 'യേ മായ ചേസ'യിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയത്. പിന്നീട് മാനം, മജിലി തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും അഭിനയിച്ചു.
2010 ല്‍ പ്രണയത്തിലായ ഇരുവരും വിവാഹിതരാകുന്നത് 2017ലാണ്. പിന്നീട് 2021ല്‍ നിരവധി അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇരുവരും തങ്ങളുടെ വേര്‍പിരിയല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
വിവാഹ മോചനത്തിന് ശേഷം കഴിഞ്ഞ ദിവസം നാഗ ചൈതന്യ ആദ്യമായി പ്രതികരിച്ചിരുന്നു. 'ഞങ്ങള്‍ രണ്ടുപേരുടെയും സന്തോഷത്തിനായി എടുത്ത തീരുമാനമായിരുന്നു അത്. സാമന്ത സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തില്‍ ഏറ്റവും നല്ല തീരുമാനമായിരുന്നു വിവാഹമോചനം എന്നത്'. എന്നായിരുന്നു താരത്തിന്റെ പ്രതികരണം.