Top

'ലാൽ സിങ് ഛദ്ദയ്ക്ക് മുൻപും അവസരങ്ങൾ വന്നിരുന്നു'; ബോളിവുഡ് അരങ്ങേറ്റം വൈകിയ കാരണം പറഞ്ഞ് നാഗ ചൈതന്യ

ലാൽ സിങ് ഛദ്ദയുടെ ഓഫർ സ്വീകരിക്കാനുള്ള കാരണവും നടൻ വ്യക്തമാക്കി...

2 Aug 2022 12:54 PM GMT
ഫിൽമി റിപ്പോർട്ടർ

ലാൽ സിങ് ഛദ്ദയ്ക്ക് മുൻപും അവസരങ്ങൾ വന്നിരുന്നു; ബോളിവുഡ് അരങ്ങേറ്റം വൈകിയ കാരണം പറഞ്ഞ് നാഗ ചൈതന്യ
X

വിവാദങ്ങൾക്കിടയിലും പ്രേക്ഷകർ ആകാംഷവയ്ക്കുന്ന ആമീർ ഖാൻ ചിത്രം 'ലാൽ സിങ് ഛദ്ദ'യിൽ ടോളിവുഡ് നടൻ നാഗ ചൈതന്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആമീറിന്റെ സുഹൃത്കഥാപാത്രമായി എത്തുന്ന ചിത്രം നടന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ്.

ലാൽ സിങ് ഛദ്ദയ്ക്ക് മുൻപും തന്നെ തേടി നിരവധി ബോളിവുഡ് ചിത്രങ്ങൾ എത്തിയിട്ടുണ്ടെന്നും, അവ സ്വീകരിക്കാതെ പോയതിന്റെ കാരണം പറയുകയാണ് നാഗ ചൈതന്യ. ലാൽ സിങ് ഛദ്ദയുടെ പ്രചരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

"ഞാൻ ചെന്നൈയിൽ ആണ് വളർന്നത്. പിന്നീടാണ് ഹൈദരാബാദിലേക്ക് താമസം മാറിയത്. അതുകൊണ്ട് തന്റെ ഹിന്ദി മികച്ചതായിരുന്നില്ല. അതിനാൽ ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. അതിനാലാണ് ബോളിവുഡ് അവസരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയത്," നാഗ ചൈതന്യ പറഞ്ഞു.

"ആദ്യം ചിത്രത്തിനായി സമീപിച്ചപ്പോൾ നിരാകരിച്ച്‌. എന്നാൽ ആമീർ സാർ പൂർണ്ണ തൃപ്തൻ ആയിരുന്നു. കാരണം അദ്ദേഹത്തിന് തെന്നിന്ത്യയിൽ നിന്നും ഒരാളെ തന്നെ വേണമായിരുന്നു. സംസാരത്തിൽ ഒരു ദക്ഷിണേന്ത്യൻ ശൈലി അവർ ആഗ്രഹിച്ചു," ലാൽ സിങ് ഛദ്ദയുടെ ഓഫർ സ്വീകരിക്കാനുള്ള കാരണവും നടൻ വ്യക്തമാക്കി.

Story highlights: Naga Chaitanya opens up why he rejected Bollywood films before Aamir Khans Laal Singh Chaddha

Next Story