Top

നാനി- കീർത്തി സുരേഷ് ചിത്രം; 'ദസറ' തുടങ്ങുന്നു

നാനി ഇതാദ്യമായാണ് സംവിധായകൻ ശ്രീകാന്ത് ഒഡേലയുമായി ഒന്നിക്കുന്നത്.

17 Feb 2022 6:06 AM GMT
ഫിൽമി റിപ്പോർട്ടർ

നാനി- കീർത്തി സുരേഷ് ചിത്രം; ദസറ തുടങ്ങുന്നു
X

തെലുങ്ക് താരം നാനി, കീർത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമായ 'ദസറ'യുടെ പൂജ കഴിഞ്ഞു. പൂജാ ചടങ്ങിൽ സുകുമാര്‍, തിരുമല കിഷോര്‍, വേണു ഉഡുഗുള, ശരത് മാണ്ഡവ എന്നിവര്‍ ചടങ്ങില്‍ അതിഥികളായി പങ്കെടുത്തു.

സംവിധായകന്‍ ശ്രീകാന്തിന്റെ അച്ഛന്‍ ചന്ദ്രയ്യ ക്യാമറ സ്വിച്ച് ഓണ്‍ നിർവഹിച്ചു. നാനിയും കീര്‍ത്തി സുരേഷും ആദ്യ ക്ലാപ്പടിച്ചു. തിരുമല കിഷോര്‍, സുധാകര്‍ ചെറുകുരി, ശ്രീകാന്ത് ഒഡേല എന്നിവര്‍ ചിത്രത്തിന്റെ തിരക്കഥ ടീമിന് കൈമാറി.





നാനി ഇതാദ്യമായാണ് സംവിധായകൻ ശ്രീകാന്ത് ഒഡേലയുമായി ഒന്നിക്കുന്നത്. ഗോദാവരികനിയിലെ സിങ്കേരണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥ പറയുന്ന ഈ ചിത്രത്തിൽ നാനി ആക്ഷന്‍ പ്രാധാന്യമുള്ള മാസ്സ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍, ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂറി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സത്യന്‍ സൂര്യൻ നിർവ്വഹിക്കുന്നു.

സംഗീതം-സന്തോഷ് നാരായണൻ,എഡിറ്റർ- നവിന്‍ നൂലി,പ്രൊഡക്ഷന്‍ ഡിസൈനർ-അവിനാഷ് കൊല്ല,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിജയ് ചഗന്തി, 2022 മാര്‍ച്ചില്‍ ചിത്രത്തിന്റെ തുടർന്നുള്ള ചിത്രീകരണം ആരംഭിക്കും. പി ആര്‍ ഒ-ശബരി.

story highlights: naani and keerthi suresh new movie dasra pooja function

Next Story