Top

വീണ്ടുമൊരു മിഷ്കിൻ മാജിക്ക്; ഭയമുണർത്തി 'പിസാസ് 2' ടീസർ

വിജയ് സേതുപതിയും ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ എത്തുന്നുണ്ട്.

29 April 2022 4:47 PM GMT
ഫിൽമി റിപ്പോർട്ടർ

വീണ്ടുമൊരു മിഷ്കിൻ മാജിക്ക്; ഭയമുണർത്തി പിസാസ് 2 ടീസർ
X

തമിഴ് സംവിധായകൻ മിഷ്കിൻ ഒരുക്കുന്ന പുതിയ ചിത്രം പിസാസ് 2ന്റെ ടീസർ പുറത്തുവിട്ടു. മിഷ്‌കിന്റെ സംവിധാന മികവ് വരച്ചു കാട്ടുന്നതാണ് ടീസർ. തമിഴിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ടീസര്‍ അവതരിപ്പിച്ചിട്ടുണ്ട്.

ആൻഡ്രിയ ആണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയും ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ എത്തുന്നുണ്ട്. ആൻഡ്രിയക്ക് പുറമെ 'സൈക്കോ' ഫെയിം രാജ്‌കുമാർ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. നടി ഷംന കാസിമും ചിത്രത്തിലുണ്ട്.

കാർത്തിക്ക് രാജ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. റോക്ക്ഫോർട്ട് എന്റർടൈൻമെന്റ്സാണ് പിസാസ് 2 നിർമിക്കുന്നത്. 2014ൽ പുറത്തിറങ്ങിയ പിസാസിന്റെ തുടർച്ചയല്ല എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

story highlights: myskkin movie pisaasu 2 teaser released

Next Story