Top

സംഗീത സംവിധായകൻ ഇമ്മാൻ പുനഃവിവാഹിതനായി

15 May 2022 12:42 PM GMT
ഫിൽമി റിപ്പോർട്ടർ

സംഗീത സംവിധായകൻ ഇമ്മാൻ പുനഃവിവാഹിതനായി
X

തെന്നിന്ത്യൻ സംഗീത സംവിധായകൻ ഡി ഇമ്മാൻ പുനഃവിവാഹിതനായി. അന്തരിച്ച കലാസംവിധായകൻ ഉബാല്‍ഡിന്റെ മകൾ അമേലിയാണ് വധു. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഇമ്മാനും ഭാര്യയായിരുന്ന മോണിക്ക റിച്ചാർഡും വേർപിരിഞ്ഞത്. നീണ്ട 13 വർഷത്തെ വിവാഹജീവിതത്തിന് ശേഷം വേർപിരിയുന്നു എന്ന വാർത്ത അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതും.

ഇമ്മാനുവൽ വസന്ത് ദിനകരൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. തന്റെ 15ാമത്തെ വയസ്സിൽ കീബോർഡിസ്റ്റായാണ് അദ്ദേഹം സംഗീത ലോകത്തേക്ക് എത്തുന്നത്. 2002ൽ തമിഴൻ എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി. തുടർന്ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 100ൽ അധികം സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചു. 'വിശ്വാസം' എന്ന സിനിമയിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.

story highlights: music director d imman married again

Next Story