Top

എകെ 62 ഉപേക്ഷിച്ചു; വിഘ്‌നേശ് ശിവൻ 'ലവ് ടുഡേ' ഹീറോയുമായി ചിത്രം ഒരുക്കുന്നു, റിപ്പോർട്ട്

അജിത്തിന് വേണ്ടി എഴുതിയ തിരക്കഥ അല്ലാതെ ഒരു പക്കാ കൊമേഴ്‌സ്യൽ എന്റർടെയ്‌നറായിരിക്കും പ്രദീപുമായി ചേർന്ന് ഒരുക്കുന്ന ചിത്രമെന്നും അഭ്യൂഹങ്ങൾ ഉണ്ട്

19 March 2023 1:50 AM GMT
ഫിൽമി റിപ്പോർട്ടർ

എകെ 62 ഉപേക്ഷിച്ചു; വിഘ്‌നേശ് ശിവൻ ലവ് ടുഡേ ഹീറോയുമായി ചിത്രം ഒരുക്കുന്നു, റിപ്പോർട്ട്
X

അജിത്തിനെ നായകനാക്കി വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യാനിരുന്ന എകെ 62 വിൽ നിന്ന് പിന്മാറിയതോടെ അടുത്ത ചിത്രത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ലവ് ടുഡേ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ പ്രദീപ് രംഗനാഥൻ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും ചിത്രം കമൽ ഹാസൻ നിർമ്മിച്ചേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം, സിനിമയുടെ ചർച്ചകൾ നടക്കുന്നതെ ഉള്ളുവെന്നും ഇതുവരെ ഔദ്യോഗിക കരാർ പ്രൊഡക്ഷൻ ഹൗസ് ഒപ്പ് ഇട്ടിട്ടില്ലെന്നും കമൽഹാസന്റെ പ്രൊഡക്ഷൻ ഹൗസ് പ്രതികരിച്ചു. ഇപ്പോൾ എച്ച് വിനോദിനൊപ്പം കമൽഹാസന്റെ വരാനിരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രീ-പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് പ്രൊഡക്ഷൻ ഹൗസ്.

അജിത്തിന് വേണ്ടി എഴുതിയ തിരക്കഥ അല്ലാതെ ഒരു പക്കാ കൊമേഴ്‌സ്യൽ എന്റർടെയ്‌നറായിരിക്കും പ്രദീപുമായി ചേർന്ന് ഒരുക്കുന്ന ചിത്രമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. അതേസമയം, പ്രദീപ് രംഗനാഥൻ തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യാനുള്ള തിരക്കിലാണ്. കൂടാതെ നവാഗതനായ മിഥുൻ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുമെന്നും റിപ്പോർട്ട്.

STORY HIGHLIGHTS: moving on from ak62 wikki to direct pradeep ranganathan next

Next Story