Top

രജനികാന്ത്, വിജയ്, അജിത്; നയൻ‌താര- വിഘ്‌നേശ് വിവാഹ റിസപ്‌ഷനിൽ 30ൽ അധികം താരങ്ങൾക്ക് ക്ഷണം

ജൂൺ ഒമ്പതിന് തിരുപ്പതിയിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ആയിരിക്കും വിവാഹം.

31 May 2022 3:25 PM GMT
ഫിൽമി റിപ്പോർട്ടർ

രജനികാന്ത്, വിജയ്, അജിത്; നയൻ‌താര- വിഘ്‌നേശ് വിവാഹ റിസപ്‌ഷനിൽ 30ൽ അധികം താരങ്ങൾക്ക് ക്ഷണം
X

തെന്നിന്ത്യ താരം നയൻതാരയുടെയും സംവിധായകൻ വിഘ്‌നേശ് ശിവന്റെയും വിവാഹ ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ റിസപ്‌ഷനിലേക്ക് കഷ്ണം ലഭിച്ചിരിക്കുന്ന സിനിമ താരങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ചർച്ചയാകുന്നത്.

200ൽ അധികം പേരാണ് ജൂൺ എട്ടിന് ചെന്നൈയിൽ വെച്ച് നടക്കുന്ന റിസപ്‌ഷനിൽ പങ്കെടുക്കുക എന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. രജനികാന്ത്, വിജയ്, അജിത്, വിജയ് സേതുപതി, ശിവകാർത്തികേയൻ, സാമന്ത തുടങ്ങി 30ൽ അധികം സിനിമ താരങ്ങൾ ഇതിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

ജൂൺ ഒമ്പതിന് തിരുപ്പതിയിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ആയിരിക്കും വിവാഹം. വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി സേവ് ദി ഡേറ്റ് കാർഡും കഴിഞ്ഞ ദിവസം പുറത്തിറിങ്ങിയുരുന്നു. മോഷൻ പോസ്റ്റർ ആയി ആണ് വിവാഹ ക്ഷണക്കത്ത് എത്തിയത്. പോസ്റ്ററിൽ നയൻ ആൻഡ് വിക്കി എന്നാണ് എഴുതിയിരിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നു.

വിവാഹ ചിത്രീകരണത്തിനുള്ള അവകാശം ഒരു സ്വകാര്യ ഒടിടി പ്ലാറ്റ്‌ഫോമിന് നൽകിയിട്ടുണ്ട്. വിവാഹ ചിത്രീകരണം ചെയ്യുന്നത് ഏത് ഒടിടി ആണ് എന്നിതുവരെ പുറത്തു വന്നിട്ടില്ല. ഇതിനു മുൻപ് ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹത്തിന്റെ സംപ്രേഷണ അവകാശം ഒടിടി പ്ലാറ്റ്‌ഫോമിനായിരുന്നു.

story highlights: more than 30 celebrities are invited to the wedding reception of nayanathara and vignesh shivan

Next Story