ട്രൈബല്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന് ഒരു കോടി നല്കി സൂര്യ; അഭിനന്ദിച്ച് എം കെ സ്റ്റാലിന്
സൂര്യയുടെ പുതിയ ചിത്രം ജയ് ഭീം കണ്ടുവെന്നും താരം ചിത്രത്തില്‍ ജീവിക്കുകയായിരുന്നുവെന്നും എം കെ സ്റ്റാലിന്
1 Nov 2021 1:13 PM GMT
ഫിൽമി റിപ്പോർട്ടർ

ട്രൈബല്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന് വേണ്ടി ഒരു കോടി രൂപ സംഭാവന ചെയ്ത് തെന്നിന്ത്യന്‍ താരം സൂര്യ. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. സൂര്യയുടെ പുതിയ ചിത്രം ജയ് ഭീം കണ്ടുവെന്നും താരം ചിത്രത്തില്‍ ജീവിക്കുകയായിരുന്നുവെന്നും സ്റ്റാലിന് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
'കാഴ്ചക്കാരുടെ മനസ്സിനെ സ്വാധീനിക്കുകയും അതുവഴി സമൂഹത്തില്‍ നല്ല മാറ്റമുണ്ടാക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും മികച്ച കലാസൃഷ്ടി. സൂര്യ ശിവകുമാര്‍ അഡ്വക്കേറ്റ് ചന്ദ്രുവായി ജീവിച്ച 'ജയ് ഭീം'സിനിമ ഇന്നലെ കണ്ടു. അത്രയേറെ വൈബ്രേഷനാണ് ചിത്രം സൃഷ്ടിച്ചത്.ട്രൈബല്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്റെ വികസനത്തിന് ഒരു കോടി ഫണ്ട് നല്കിയ സൂര്യ ശിവകുമാറിനെ അഭിനന്ദിക്കുന്നു'.
'ജയ് ഭീം' നാളെ ദീപാവലി റിലീസായി ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും. സൂര്യയുടെ സിനിമ ജീവിതത്തിലെ 39ാമത്തെ ചിത്രമാണിത്. കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 44 മിനിറ്റാണ്. അഭിഭാഷക വേഷത്തിലാണ് സൂര്യ എത്തുക. രജിഷ വിജയനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. രജിഷയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ജയ് ഭീം.