ദളിത് വിരുദ്ധ പരാമർശം; നടി മീര മിഥുൻ അറസ്റ്റിൽ
എസ് സി- എസ് ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമാണ് ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് നടത്തിയത്.
14 Aug 2021 2:15 PM GMT
ഫിൽമി റിപ്പോർട്ടർ

ദളിത് വിരുദ്ധ പരാമർശം നടത്തിയ നടിയും മോഡലുമായ മീര മിഥുൻ അറസ്റ്റിൽ. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെയാണ് നടി വിവാദ പരാമർശം നടത്തിയത്. ചുറ്റും നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും പിന്നോക്ക വിഭാഗങ്ങളായിരിക്കും എന്നും തമിഴ് സിനിമ മേഖലയിലെ ദലിത് സംവിധായകരെ ബഹിഷ്ക്കരിക്കണമെന്നുമായിരുന്നു നടിയുടെ പരാമർശം.
ഇതേതുടർന്ന് വിടുതലൈ ശിറുതൈകൾ കക്ഷി നേതാവ് വണ്ണിയരസു നൽകിയ പരാതിയിന്മേലാണ് നടിയെ അറസ്റ്റ് ചെയ്തത്. എസ് സി- എസ് ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമാണ് ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് നടത്തിയത്.
നടിയെ പൊലീസ് അറസ്റ്റ് ചെയ്യാൻ വരുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അറസ്റ്റ് ചെയ്യാൻ വരുമ്പോൾ നടി അലറിക്കരയുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. കേരളത്തിൽ വെച്ചായിരുന്നു അറസ്റ്റ്.
- TAGS:
- MEERA MITUN
- Arrested
Next Story