മീ ടൂ കേസ്: അര്ജുന് സര്‍ജക്ക് പൊലീസ് ക്ലീന്‍ ചിറ്റ്
തെളിവുകളുടെ അഭാവത്തില്‍ അര്‍ജുനെ കുറ്റവിമുക്തനാക്കുകയാണെന്ന് പൊലീസ് അറിയിച്ചു
1 Dec 2021 9:59 AM GMT
ഫിൽമി റിപ്പോർട്ടർ

മീ ടൂ ആരോപണക്കേസില്‍ തെന്നിന്ത്യന്‍ താരം അര്ജുന് സര്‍ജക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്കി. ഫസ്റ്റ് അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് (എ.സി.എം.എം) കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പൊലീസ് അറിയിച്ചു.
തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായ മലയാളി നടിയാണ് അര്‍ജുനെതിരെ മീറ്റു ആരോപണം ഉന്നയിച്ചിരുന്നത്. 2018 ഒക്ടോബറിലാണ് നടി സാമൂഹിക മാധ്യമങ്ങളിലൂടെ അര്‍ജുനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്.
'നിപുണന്' എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ അര്ജുന് അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. കബണ്‍പാര്‍ക്ക് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ അര്‍ജുനെ കുറ്റവിമുക്തനാക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
- TAGS:
- Arjun Sarja
- Me Too Case
Next Story