'പലരും എന്നെ മോട്ടിവേഷൻ സ്പീക്കറിനെ പോലെയാണ് കാണുന്നത്, എനിക്കും പ്രശ്നങ്ങൾ ഉണ്ട്'; വിജയ് സേതുപതി
'ആളുകളെ മോട്ടിവേറ്റ് ചെയ്യാനായി സംസാരിക്കാറില്ല'
27 April 2022 2:40 AM GMT
ഫിൽമി റിപ്പോർട്ടർ

സ്വന്തം അനുഭവം തുറന്നു പറയുന്നത് കൊണ്ട് താൻ മോട്ടിവേഷൻ സ്പീക്കർ ആണ് എന്ന് എല്ലാവരും തെറ്റുധരിക്കുകയാണ് എന്ന് വിജയ് സേതുപതി. തന്റെ ജീവിതത്തിലെ ചില അനുഭവങ്ങൾ മാത്രമാണ് പറയുന്നതെന്നും താരം പറഞ്ഞു. വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന കാതുവാക്കുല രണ്ടു കാതൽ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യ ഗ്ലിറ്റ്സ് തമിഴ് മൂവിസിന് വിഘ്നേഷ് ശിവനൊപ്പം നൽകിയ അഭിമുഖത്തിലാണ് വിജയ് സേതുപതി മനസ് തുറന്നത്.
ആളുകളെ മോട്ടിവേറ്റ് ചെയ്യാനായി സംസാരിക്കാറില്ല. ലൈഫിലെ ചില എക്സ്പീരിയൻസ് ഷെയർ ചെയ്യുകയാണ്. ആളുകൾ ചോദ്യം ചോദിക്കുമ്പോൾ എന്റെ ലൈഫ് എക്സ്പീരിയൻസ് വെച്ചു മറുപടി പറയുന്നു. അതിന്റെ ലക്ഷ്യം ആരെയെങ്കിലും മോട്ടിവേറ്റ് ചെയ്യാം എന്നല്ല. അത്തരത്തിൽ തന്നെ കാണേണ്ടതില്ല എന്നും വിജയ് സേതുപതി വ്യക്തമാക്കിയത്.
ആളുകളെ ഇങ്ങനെ മോട്ടിവേഷൻ ചെയ്യുന്നതെന്ന് എങ്ങനെയാണ് ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ എന്നോട് ചോദിച്ചു. ഞാൻ അങ്ങനെ മോട്ടിവേറ്റ് ചെയ്യുന്നത ആളല്ല. ലൈഫിലെ ചില എക്സ്പീരിയൻസ് ഷെയർ ചെയ്യുകയാണ്. ആളുകൾ ചോദ്യം ചോദിക്കുമ്പോൾ എന്റെ ലൈഫ് എക്സ്പീരിയൻസ് വെച്ചു മറുപടി പറയുന്നു. അതിന്റെ ലക്ഷ്യം ആരെയെങ്കിലും മോട്ടിവേറ്റ് ചെയ്യാം എന്നല്ല. ആര് എന്ത് ചെയ്താലും അവരുടെ ഉള്ളിലിരിക്കുന്ന ഫയർ ആണ് പുറത്തു വരുന്നത്. അത് ഒരുപക്ഷെ പുറത്തു നിന്നുള്ള ഒരാൾക്കു കൊളുത്തിവിടാൻ കഴിയില്ല. ഇത്തരത്തിലാണ് ഞാൻ ഇന്റർവ്യൂകളിൽ പറയാറുള്ളത്. എല്ലാവർക്കും പ്രശ്നങ്ങൾ ഉണ്ടാവും. എനിക്കുമുണ്ട്. ഞാൻ എന്റെ അനുഭവങ്ങൾ ഷെയർ ചെയ്യുന്നുണ്ടെന്ന് കരുതി ഞാൻ ക്ലിയർ ആയിട്ടിരിക്കുന്ന ആളാണ് എന്നല്ല അതിനർത്ഥം. എനിക്കും പ്രശ്നങ്ങൾ ഉണ്ട്. പലരും എന്നെ മോട്ടിവേഷൻ സ്പീക്കറിനെ പോലെയാണ് കാണുന്നത്. എന്നെ അത്തരത്തിൽ കാണേണ്ടതില്ല, വിജയ് സേതുപതി കൂട്ടിച്ചേർത്തു.
നയൻതാര സാമന്ത എന്നിവർക്കൊപ്പം വിജയ് സേതുപതി പ്രധാന വേഷത്തിലെത്തുന്ന 'കാതുവാക്കുല രണ്ട് കാതൽ' ഏപ്രിൽ 28 നാണ് തിയേറ്ററുകളിൽ എത്തുന്നത്. വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന കാതുവാക്കുല രണ്ടു കാതൽ എന്ന സിനിമയാണ് വിജയ് സേതുപതിയുടെ റിലീസാവാനിരിക്കുന്ന പുതിയ ചിത്രം. നയൻതാര, സാമന്ത എന്നിവരാണ് ചിത്രത്തിലെ നായികമാർ. ട്രയാംഗിള് ലവ് സ്റ്റോറി പറയുന്ന ചിത്രത്തിന്റെ ട്രെയ്ലറിനും ടീസറിനും മികച്ച പ്രതികരണം ലാബിച്ചിരുന്ന.
Story highlights: 'Many see me as a motivational speaker, but I'm having problems too'; Vijay Sethupathi