Top

തെലുങ്കിലും ബോക്സോഫീസ് തൂക്കിയടിക്കാൻ മമ്മൂട്ടി; 'ഏജന്റ്' റിലീസ് തീയതി

അഖിൽ അഖിനേനിയാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

11 March 2022 12:14 PM GMT
ഫിൽമി റിപ്പോർട്ടർ

തെലുങ്കിലും ബോക്സോഫീസ് തൂക്കിയടിക്കാൻ മമ്മൂട്ടി; ഏജന്റ് റിലീസ് തീയതി
X

മൂന്ന് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രം ഏജന്റിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വര്‍ഷം ഓഗസ്റ്റ് 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. അഖിൽ അഖിനേനിയാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം ഏജന്റിന്റെ സെറ്റിൽ മമ്മൂട്ടിയുടെ പുതിയ ചിത്രം ഭീഷ്മപർവ്വത്തിന്റെ വിജയം ആഘോഷിച്ചത് വൈറലായിരുന്നു. ഏജന്റിന്റെ നിർമ്മാതാക്കളായ എ കെ എന്റർടെയ്ൻമെൻറ്സാണ് വിജയാഘോഷത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മമ്മൂട്ടി സെറ്റിലേക്ക് വരുന്നതും കേക്ക് മുറിച്ച് അഖിൽ അഖിനേനിയ്ക്കും സംവിധായകനും നൽകുന്നതും വീഡിയോയിൽ കാണാം.


ഏജന്റിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ റിലീസ് ചെയ്തിരുന്നു. തൊപ്പി വെച്ച് തോക്കും ഏന്തിയാണ് കഥാപാത്രം. ഒരു പട്ടാള ഉദ്യോഗസ്ഥനാണ് മമ്മൂട്ടിയുടെ കഥാപാത്രമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സുരേന്ദര്‍ റെഡ്ഡിയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്.

ഹിപ്പോപ്പ് തമിഴയാണ് സംഗീതം നല്‍കുന്നത്. രാകുല്‍ ഹെരിയനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുത്. എഡിറ്റിങ് നവീന്‍ നൂലിയാണ്. അതേസമയം മമ്മൂട്ടിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഏജന്റ്. വൈഎസ്ആറിന്റെ ജീവിതം ആസ്പദമാക്കിയിറങ്ങിയ യാത്രയാണ് അവസാനമായി റിലീസ് ചെയ്ത ചിത്രം.

Next Story