Top

'യാത്ര'ക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കില്‍; ചിത്രീകരണം യൂറോപ്പില്‍

ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് ഹൈദരാബാദില്‍ ആരംഭിച്ചു

18 Oct 2021 10:59 AM GMT
ഫിൽമി റിപ്പോർട്ടർ

യാത്രക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കില്‍; ചിത്രീകരണം യൂറോപ്പില്‍
X

താര പുത്രനും യുവതാരവുമായ അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങി മമ്മൂട്ടിയും. ഷൂട്ടിംഗിനായി താരം മറ്റന്നാള്‍ യൂറോപ്പില്‍ പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈആര്‍എസിന്റെ ജീവിതം പറഞ്ഞ 'യാത്ര'ക്ക് ശേഷം മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമാണിത്.

ഏജന്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പട്ടാളക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഒരു ഭാഗം യൂറോപ്പിലായിരിക്കും ഷൂട്ട് ചെയ്യുക.

ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേന്ദര്‍ റെഡ്ഡിയാണ്. കശ്മീര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലും ലൊക്കേഷനുകളുണ്ട്. ഹിപ്പോപ്പ് തമിഴയാണ് സംഗീതം നല്‍കുന്നത്. ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍, എഡിറ്റിങ് നവീന്‍ നൂലി.

Next Story

Popular Stories