വൃദ്ധയായി സായ് പല്ലവി; വൈറലായി മേക്കോവര്‍ വീഡിയോ
'ശ്യാം സിംഗ റോയി' എന്ന ചിത്രത്തിലെ സായ് പല്ലവിയുടെ ഓള്‍ഡ് ലുക്ക് ചിത്രം നേരത്തെ ശ്രദ്ധ നേടിയിരുന്നു
18 Jan 2022 7:35 AM GMT
ഫിൽമി റിപ്പോർട്ടർ

സിനിമയിലെ കഥാപത്രങ്ങള്‍ക്ക് വേണ്ടി പല വേഷങ്ങളിലും താരങ്ങള്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്താറുണ്ട്. അത്തരത്തില്‍ വൃദ്ധവേഷത്തിലെത്തിയ സായി പല്ലവിയുടെ മേക്കപ്പ് വീഡിയോ ആണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. 'ശ്യാം സിംഗ റോയി' എന്ന ചിത്രത്തിലെ സായ് പല്ലവിയുടെ ഓള്‍ഡ് ലുക്ക് ചിത്രം നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മണിക്കൂറുകള്‍ എടുത്താണ് മേക്കപ്പ് ആര്‍ട്ടിസ്റ്റുമാര്‍ സായ് യുടെ രൂപത്തില്‍ മാറ്റം വരുത്തിയത്.
ഡിസംബര്‍ 24ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. നാനി നായകനായ ചിത്രത്തില്‍ കൃതി ഷെട്ടി, മെഡോണ സെബാസ്റ്റിയന് എന്നിവരാണ് മറ്റ് രണ്ട് നായികമാര്‍. സത്യദേവ് ജംഗയുടെ യഥാര്‍ത്ഥ ജീവിത കഥയാണ് 'ശ്യാം സിംഗ റോയി'. രാഹുല്‍ സംകൃതന്‍ സംവിധാനം ചെയ്ത ചിത്രം നിഹാരിക എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ വെങ്കിട്ട് ബോയനപ്പള്ളിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ശ്യാം സിംഗ റോയി ആരാധകര്‍ക്കൊപ്പം കണ്ടുമടങ്ങിയ സായ് പല്ലവിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വേഷം മാറിയാണ് താരം തീയേറ്ററില്‍ എത്തിയത്. ഹൈദരാബാദിലെ ശ്രിരാമുലു തീയേറ്ററില്‍ സെക്കന്റ് ഷോയ്ക്കാണ് സായ് എത്തിയത്. പര്‍ദയും ബുര്‍ഖയുമണിഞ്ഞെത്തിയ നടിയെ സിനിമ അവസാനിച്ചിറങ്ങുമ്പോഴും ആരും തിരിച്ചറിഞ്ഞിരുന്നില്ല.