മഹേഷ് ബാബുവിന്റെ സഹോദരനും നിര്‍മ്മാതാവുമായ രമേഷ് ബാബു അന്തരിച്ചു
1974ല്‍ 'അല്ലൂരി സീതാരാമകാരു' എന്ന ചിത്രത്തിലൂടെ ബലതാരമായാണ് സിനിമയിലേക്കെത്തുന്നത്.
9 Jan 2022 5:54 AM GMT
ഫിൽമി റിപ്പോർട്ടർ

നിര്‍മ്മാതാവും നടനുമായ രമേഷ് ബാബു(56) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയെ ആയിരുന്നു അന്ത്യം. തെലുങ്ക് താരം മഹേഷ് ബാബുവിന്റെ സഹോദരനാണ്. സംവിധായകനും നിര്‍മ്മാതാവുമായ ഖട്ടമനേനി ശിവരാമരകൃഷ്ണയും ഇന്ദിരാദേവിയുമാണ് മാതാപിതാക്കള്‍.
സിനിമ മേഖലയില്‍ നിന്നടക്കം നിരവധി പേരാണ് രമേഷ് ബാബുവിന്റെ മരണത്തില്‍ അമുശോചനമറിയിച്ച് എത്തിയിരിക്കുന്നത്. ചിരഞ്ജീവി, പവന് കല്യാണ്‍, ഗോപി ചന്ദ് മലിനേനി തുടങ്ങി നിരവധി പേര് അനുശോചനമറിയിച്ചു.
1974ല്‍ 'അല്ലൂരി സീതാരാമകാരു' എന്ന ചിത്രത്തിലൂടെ ബലതാരമായാണ് സിനിമയിലേക്കെത്തുന്നത്. 1987ല്‍ പുറത്തിറങ്ങിയ സാമ്രാട്ടിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട്ട് നിരവധി സിനിമകളില്‍ ഭാഗമായി. 1997ല്‍ റിലീസ് ചെയ്ത എന്‍കൗണ്ടറിലാണ് അവസാനമായി അഭിനയിച്ചത്. അഭിനയരംഗത്തു നിന്നും പിന്മാറി നിര്‍മ്മാണ രംഗത്ത് സജ്ജീവമാവുകയായിരുന്നു. 'സൂര്യവംശം', 'അതിഥി', 'ആഗഡു', 'അര്ജുന്'' എന്നിവയാണ് രമേഷ് ബാബു സംവിധാനം ചെയ്ത സിനിമകള്‍.