Top

അല്ലു അർജുന് പകരം മഹേഷ് ബാബു?; 'പുഷ്പ'യിലെ വേഷം നിരസിച്ച നാല് അഭിനേതാക്കൾ

പുഷ്പായിലേക്ക് ആദ്യം തീരുമാനിച്ചിരുന്ന അഭിനേതാക്കളല്ല യഥാർത്ഥത്തിൽ അഭിനയിച്ചിരിക്കുന്നത്

27 Jan 2022 10:36 AM GMT
ഫിൽമി റിപ്പോർട്ടർ

അല്ലു അർജുന് പകരം മഹേഷ് ബാബു?; പുഷ്പയിലെ വേഷം നിരസിച്ച നാല്  അഭിനേതാക്കൾ
X

അല്ലു അർജുനും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 'പുഷ്പ: ദ റൈസ്' തെലുങ്കിൽ മാത്രമല്ല, ഹിന്ദിയിലും മികച്ച പ്രകടനം കാഴ്ചവച്ച് വിജയം നേടിയിരിക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ 95 കോടി കളക്ഷൻ നേടിയ ചിത്രം 100 കോടിയിലേക്ക് അടുക്കുകയാണ്. ഇന്ത്യയിലെ ചില ഭാഗങ്ങളിൽ പൊങ്കൽ അവധിക്കാലം ചിത്രത്തിന് ഗുണം ചെയ്തു എന്നാണ് റിപ്പോർട്ട്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, ജഗദീഷ് പ്രതാപ് ബണ്ടാരി, സുനിൽ, റാവു രമേഷ്, ധനഞ്ജയ, അനസൂയ ഭരദ്വാജ്, അജയ്, അജയ് ഘോഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. എന്നാൽ ചിത്രത്തിൽ അറിയാതെ പോയ മറ്റൊന്നും കൂടെയുണ്ട്. പുഷ്പായിലേക്ക് ആദ്യം തീരുമാനിച്ചിരുന്ന അഭിനേതാക്കളല്ല യഥാർത്ഥത്തിൽ അഭിനയിച്ചിരിക്കുന്നത്. അവർ ആരൊക്കെ എന്ന് നോക്കാം.

അല്ലു അർജുൻ - മഹേഷ് ബാബു


റിപ്പോർട്ടുകൾ പ്രകാരം അല്ലു അർജുൻ അവതരിപ്പിച്ച പുഷ്പ രാജ് എന്ന ടൈറ്റിൽ റോളിൽ മഹേഷ് ബാബു അഭിനയിക്കണമെന്നായിരുന്നു ആദ്യം സംവിധായകൻ സുകുമാർ തീരുമാനിച്ചത്. എന്നാൽ പുഷ്പരാജ് എന്ന വേഷത്തിലേക്ക് മേക്ക് ഓവർ ചെയ്യാൻ താൽപ്പര്യമില്ലാത്തതിനാലാണ് മഹേഷ് ബാബു ചിത്രത്തിൽ നിന്ന് പിന്മാറിയത്. പിന്നീടാണ് ആ വേഷം അല്ലു അർജുൻ ഏറ്റെടുക്കുന്നതും പുഷ്പരാജിന് വേണ്ടി മേക്ക് ഓവർ ചെയ്യുന്നതും.

സാമന്ത - നോറ ഫത്തേഹി


പുഷ്പായിൽ പാട്ടുകളിൽ ഏറെ ആകർഷകമായ ഗാനമായിരുന്നു സാമന്ത അഭിനയിച്ച ഐറ്റം ഗാനം. എന്നാൽ ആ ഗാനത്തിൽ ആദ്യം അഭിനയിക്കാൻ തിരഞ്ഞെടുത്തത് ബോളിവുഡിലെ ഐറ്റം ക്വീൻ നോറ ഫത്തേഹിയെ ആയിരുന്നു. എന്നാൽ അല്ലു അർജുനൊപ്പം സ്‌ക്രീൻ സ്പേസ് പങ്കിടാൻ നോറ ഫത്തേഹി വൻ പ്രതിഫലം ആവശ്യപ്പെട്ടതിനാൽ ആ പ്രൊജക്റ്റ് അവർക്ക് നഷ്ടമാകുകയായിരുന്നു. പിന്നീട് സാമന്തയെ തിരഞ്ഞെടുത്തു. ചിത്രത്തിലെ ഗാനത്തിന്റെ ബോളിവുഡ് താരം ദിഷ പട്ടാണിയെയും സമീപിച്ചിരുന്നു.

ഫഹദ് ഫാസിൽ - വിജയ് സേതുപതി


ചിത്രത്തിലെ മട്ട്ടൊരു പ്രധാന കഥാപാത്രവും ശ്രദ്ധേയമായ ഒരു ഗെറ്റപ്പുമായിരുന്നു ഫഹദ് ഫാസിലിന്റേത്. എന്നാൽ എസ്പി ഭൻവർ സിംഗ് ഷെഖാവത് ഐപിഎസിന്റെ റോൾ കോളിവുഡ് താരം വിജയ് സേതുപതിയായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ഇതിനായി വിജ സേതുപതിയെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം അത്ത നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് മലയാളം താരം ഫഹദ് ഫാസിലിന് ഈ വേഷം നൽകാൻ തീരുമാനിച്ചു.

രശ്‌മിക - സാമന്ത


ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള നടിമാരിൽ ഒരാളായ സാമന്ത ആയിരുന്നു ഇപ്പോൾ രശ്‌മിക അവതരിപ്പിച്ച ശ്രീവല്ലി എന്ന കഥാപാത്രത്തറിന് വേണ്ടി ആദ്യം തിരഞ്ഞെടുത്തത്. ഒടുവിൽ ആ വേഷം രശ്മികൈയിലേക്ക് തന്നെ എത്തി. എന്നാൽ സിനിമയിലെ ഐറ്റം ഗാന്തയിൽ അഭിനയിച്ചു ഏറെ പ്രശംസകളും നേടി.

Next Story