Top

ചിയാനും മകനും നേർക്കുനേർ; മഹാൻ ഡബ്ബിങ്ങ് കഴിഞ്ഞു

ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലറാണ് മഹാൻ.

3 Dec 2021 11:56 AM GMT
ഫിൽമി റിപ്പോർട്ടർ

ചിയാനും മകനും നേർക്കുനേർ; മഹാൻ ഡബ്ബിങ്ങ് കഴിഞ്ഞു
X

തെന്നിന്ത്യൻ സൂപ്പർതാരം വിക്രമും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രം മഹാന്റെ ഡബ്ബിങ്ങ് പൂർത്തിയായി. സംവിധായകൻ കാർത്തിക്ക് സുബ്ബരാജ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

'മഹാൻ ഡബ്ബിങ്ങ് പൂർത്തിയായി', കാർത്തിക്ക് സുബ്ബരാജ് ട്വീറ്റ് ചെയ്തു. വിക്രമും ധ്രുവ് വിക്രമും ഒന്നിച്ച് നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലറാണ് മഹാൻ. ചിത്രത്തിൽ വിക്രമനും ധ്രുവിനും പുറമെ സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ തുടങ്ങിയവർ മറ്റ് പ്രധന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ആദ്യം സംഗീത സംവിധായകനായി അനിരുദ്ധിനെ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് സന്തോഷ് നാരായണനെ തീരുമാനിക്കുകയായിരുന്നു.

Next Story