'അതീവ സുന്ദരിയും റിയലിസ്റ്റിക്കും ആണ്'; താനൊരു സായ് പല്ലവി ആരാധികയാണെന്ന് മധു ബാല
സായ് പല്ലവി ചിത്രം ശ്യാം സിന്‍ഹ റോയ് കണ്ടതിന് ശേഷം ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മധുവന്റെ പ്രതികരണം.
29 Jan 2022 9:41 AM GMT
ഫിൽമി റിപ്പോർട്ടർ

സായ് പല്ലവിയാണ് തന്റെ ഇഷ്ട നടിയെന്ന് നടി മധു ബാല. താനൊരു സായി പല്ലവി ആരാധികയാണെന്നും താരം പറഞ്ഞു. സായ് പല്ലവി ചിത്രം ശ്യാം സിന്‍ഹ റോയ് കണ്ടതിന് ശേഷം ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മധുവിന്റെ പ്രതികരണം.
'ശ്യാം സിന്‍ഹ റോയ് കണ്ടു. അടുത്തിടെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച സിനിമയാണ്. ഞാന്‍ സായ് പല്ലവിയുടെ വലിയ ആരാധികയാണ്. അതീവ സുന്ദരിയും റിയലിസ്റ്റികുമാണ്. മികച്ച നര്‍ത്തികിയാണ്. ചിത്രത്തിലെ നായകന് മികച്ച പ്രകടനം കാഴ്ചവെച്ചു'.- മധു ബാല പറഞ്ഞു.
വീഡിയോയ്ക്ക് താഴെ മധുവിന് നന്ദി അറിയിച്ച് സായ് പല്ലവി രംഗത്തെത്തി. ആലിംഗനം ചെയ്തത് പോലെയുണ്ടെന്നും നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ടെന്നും സായ് പല്ലവി കുറിച്ചു.
ഡിസംബര്‍ 24നാണ് സായ് പല്ലവിയുടെ ശ്യാം സിന് റോയ് തീയേറ്ററുകളില്‍ എത്തിയത്. ചിത്രത്തില്‍ മൈത്രി എന്ന ദേവദാസിയെയാണ് സായ് അവതരിപ്പിച്ചത്. കഥാപാത്രത്തില്‍ വാര്‍ദ്ധക്യ കാലം അവതരിപ്പിക്കാനായി മണിക്കൂറുകളോളും മേക്കപ്പ് ചെയ്യുന്ന സായ് യുടെ വീഡിയോ വൈറലായിരുന്നു.
എന്നാല്‍ ദേവദാസി വേഷത്തില്‍ സായ് സുന്ദരിയല്ലെന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു തമിഴ് പോസ്റ്റാണ് വൈറലായത്. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. തെലുങ്കാന ഗവര്‍ണറും ബി ജെ പി നേതാവുമായ തമിഴിസൈ സൗന്ദരാജന്‍ അടക്കം സായ് പല്ലവിക്കൊതിരെയുള്ള പോസ്റ്റില്‍ പ്രതിഷേധമറിയിച്ചെത്തി.
- TAGS:
- Sai Pallavi
- Madhu Bala