Top

'മേൽവിലാസം' സംവിധായകൻ മാധവ് രാമദാസൻ തമിഴ് സിനിമ ഒരുക്കുന്നു; 'ആഴി'യിൽ ശരത് കുമാർ നായകൻ

888 പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ നിർമ്മിക്കുന്നത്.

14 July 2022 5:33 AM GMT
ഫിൽമി റിപ്പോർട്ടർ

മേൽവിലാസം സംവിധായകൻ മാധവ് രാമദാസൻ തമിഴ് സിനിമ ഒരുക്കുന്നു; ആഴിയിൽ ശരത് കുമാർ നായകൻ
X

'മേൽവിലാസം', 'അപ്പോത്തിക്കിരി' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ മാധവ് രാമദാസൻ തമിഴിലേക്ക്. അദ്ദേഹം തന്നെയാണ് തമിഴ് അരങ്ങേറ്റത്തിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 'ആഴി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശരത് കുമാറാണ് നായകൻ.

'ആഴി എന്ന എന്റെ ആദ്യ തമിഴ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഏറെ സന്തോഷത്തോടെ പുറത്തുവിടുന്നു. സുപ്രീം സ്റ്റാർ ശരത് കുമാർ ആണ് സിനിമയിലെ നായകൻ. ഒരു ചെറിയ കഥയെ വ്യത്യസ്തമായ രീതിയിൽ എത്തിക്കുക എന്നത് ഏറെ പ്രയാസം നിറഞ്ഞ കാര്യമാണ്. നിങ്ങൾ നൽകുന്ന പിന്തുണയാണ് എനിക്ക് അതിന് ധൈര്യം നൽകുന്നത്', മാധവ് രാമദാസൻ കുറിച്ചു.

888 പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ നിർമ്മിക്കുന്നത്. സിനിമയുടെ മറ്റു അണിയറ പ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.


ആർ ശരത്തിന്റെ സഹസംവിധായകനായി സിനിമയിലേക്ക് എത്തിയ മാധവ് രാമദാസൻ മേൽവിലാസത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. 2011ൽ റിലീസ് ചെയ്ത സിനിമ സ്വദേശ് ദീപക്കിന്റെ 'കോർട്ട് മാർഷൽ' എന്ന ഹിന്ദി നാടകത്തെ ആസ്പദമാക്കിയാണ് ഒരുങ്ങിയത്. ഗൊല്ലപ്പുടി ശ്രീനിവാസ് ദേശീയ പുരസ്‌കാരം, പി ഭാസ്‌കരൻ പുരസ്‌കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും ചിത്രം നേടി. ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സിനിമ പ്രദർശിപ്പിച്ചിരുന്നു. 'അപ്പോത്തിക്കിരി', 'ഇളയരാജ' എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു.

story highlights: madhav ramadasan to direct tamil movie named aazhi starring sarath kumar

Next Story