ഒറ്റ ഷോട്ടിൽ ഒരു കിടിലൻ ഫൈറ്റുമായി ചിമ്പു; മാനാട് വീഡിയോ
സ്റ്റണ്ട് സില്‍വയായിരുന്നു ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍.
5 Dec 2021 6:52 AM GMT
ഫിൽമി റിപ്പോർട്ടർ

ചിമ്പു നായകനാകുന്ന ചിത്രം മാനാട് കഴിഞ്ഞ മാസം റിലീസ് ചെയ്തിരുന്നു. സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രധാന രംഗം യുട്യൂബിലൂടെ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
സിംഗിൾ ഷോട്ടിൽ ഒരുക്കിയ ഒരു സംഘട്ടനരംഗമാണ് പുറത്തുവിട്ടത്. സ്റ്റണ്ട് സില്‍വയായിരുന്നു ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്തത്.
വെങ്കട് പ്രഭുവാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷൻ സ്വഭാവമുള്ള ചിത്രമാണ് മാനാട്. റിച്ചാര്‍ഡ് എം നാഥ് ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചെയ്തിരിക്കുന്നത് പ്രവീണ്‍ കെ എല്‍ ആണ്. യുവന് ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.
Next Story