Top

വെങ്കട് പ്രഭു- ചിമ്പു ചിത്രം 'മാനാട്' റിലീസ് മാറ്റിവെച്ചു

ഒഴിവാക്കാനാവാത്ത കാരണങ്ങളാണ് സിനിമയുടെ റിലീസ് മാറ്റിവെക്കുന്നത് എന്ന് സിനിമയുടെ നിർമ്മാതാവ് ട്വീറ്റ് ചെയ്തു.

24 Nov 2021 2:44 PM GMT
ഫിൽമി റിപ്പോർട്ടർ

വെങ്കട് പ്രഭു- ചിമ്പു ചിത്രം മാനാട് റിലീസ് മാറ്റിവെച്ചു
X

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിമ്പു ചിത്രം 'മാനാട്' നവംബർ 25ന് റിലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ സിനിമയുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഒഴിവാക്കാനാവാത്ത കാരണങ്ങളാണ് സിനിമയുടെ റിലീസ് മാറ്റിവെക്കുന്നത് എന്ന് സിനിമയുടെ നിർമ്മാതാവ് ട്വീറ്റ് ചെയ്തു. വെങ്കട് പ്രഭു ഒരുക്കുന്ന ചിത്രം പൊളിറ്റിക്കൽ ത്രില്ലറാണ്. സിനിമയുടെ തിരക്കഥയും അദ്ദേഹം തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

റിച്ചാര്‍ഡ് എം നാഥ് ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചെയ്യുന്നത് പ്രവീണ്‍ കെ എല്‍ ആണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.

വി ഹൗസ് പ്രൊഡക്ഷന്‍ നിര്‍മ്മാണം ചെയ്യുന്ന ചിത്രത്തിന്റെ വിതരണം സുറ്റുഡിയോ ഗ്രീനാണ് നിര്‍വ്വഹിക്കുക. എസ് ജെ സൂര്യ, ഭരതിരാജ, എസ് എ ചന്ദ്രശേഖര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



Next Story

Popular Stories