Top

'സ്റ്റീഫനും' 'സയീദ് മസൂദും' ചേർന്നുള്ള ഡാൻസ് നമ്പർ; 'ഗോഡ്ഫാദർ' ഗാനരംഗം ദൃശ്യ വിരുന്നായിരിക്കുമെന്ന് ചിരഞ്ജീവി

പ്രഭു ദേവയാണ് ചിത്രത്തിനായി നൃത്ത സംവിധാനം ചെയ്യുന്നത്.

30 July 2022 2:14 AM GMT
ഫിൽമി റിപ്പോർട്ടർ

സ്റ്റീഫനും സയീദ് മസൂദും ചേർന്നുള്ള ഡാൻസ് നമ്പർ; ഗോഡ്ഫാദർ ഗാനരംഗം ദൃശ്യ വിരുന്നായിരിക്കുമെന്ന് ചിരഞ്ജീവി
X

മലയാളത്തിൽ മികച്ച വിജയം കൈവരിച്ച 'ലൂസിഫറി'ന്റെ തെലുങ്ക് റീമേക്കാണ് 'ഗോഡ്ഫാദർ'. ചിരഞ്ജീവി നായകനാകുന്ന സിനിമയിൽ സൽമാൻ ഖാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഗാനരംഗത്തിന്റെ ബിടിഎസ് ചിത്രം പങ്കുവെച്ചിരിക്കുകയാണ് ചിരഞ്ജീവി.

'ഗോഡ്ഫാദറിനായി ഭായിക്കൊപ്പം ചുവടു വെക്കുന്നു. ഇത് ഒരു ദൃശ്യ വിരുന്ന് തന്നെയായിരിക്കും. അത് ഉറപ്പ്', ചിരഞ്ജീവി ട്വീറ്റ് ചെയ്തു. പ്രഭു ദേവയാണ് ചിത്രത്തിനായി നൃത്ത സംവിധാനം ചെയ്യുന്നത്. തമനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

ചിരഞ്ജീവി നായകനാവുന്ന ചിത്രം മോഹൻരാജയാണ് സംവിധാനം ചെയ്യുന്നത്. ലൂസിഫറിൽ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ റോളിൽ ചിത്രത്തിൽ സൽമാൻ എത്തുന്നത്. നയൻതാരയാണ് ചിത്രത്തിൽ നായിക. മലയാള ചിത്രത്തിൽ മഞ്ജു വാര്യർ ചെയ്ത കഥാപാത്രമായാണ് നയൻതാര എത്തുന്നത്.

ലൂസിഫറിന്റെ തെലുങ്കു പതിപ്പിനെ റീമേക്ക് എന്ന് വിളിക്കാനാകില്ലെന്ന് നേരത്തെ സംവിധായകൻ മോഹൻരാജ വ്യക്തമാക്കിയിരുന്നു. മോഹൻലാലിന്റെ ലൂസിഫറിനെ തനിക്ക് ഇഷ്ടമായി. അതിനാൽ സിനിമ അഡാപ്പ്റ്റ് ചെയ്യുകയാണ് ചെയ്തതെന്നും മോഹൻരാജ പറഞ്ഞിരുന്നു.

story highlights: lucifer telugu remake godfather will have a dance number of salman khan and chiranjeevi

Next Story