Top

ലോകേഷിന്റെ തെലുങ്ക് അരങ്ങേറ്റം അല്ലു അർജുനൊപ്പം

16 Jun 2022 2:55 PM GMT
ഫിൽമി റിപ്പോർട്ടർ

ലോകേഷിന്റെ തെലുങ്ക് അരങ്ങേറ്റം അല്ലു അർജുനൊപ്പം
X

'വിക്ര'മിന്റെ വന്‍ വിജയത്തിന് ശേഷം സംവിധായകന്‍ ലോകേഷ് കനകരാജിന്റെ അടുത്ത ചിത്രം അല്ലു അര്‍ജുനൊപ്പമെന്ന് റിപ്പോര്‍ട്ട്. സിനിമയുടെ സ്‌റ്റോറിലൈന്‍ പറഞ്ഞപ്പോള്‍ തന്നെ അല്ലു അര്‍ജുന്‍ സിനിമ ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു. അല്ലുവിന്റെ പുതിയ ചിത്രം പുഷ്പ രണ്ടാം ഭാഗത്തിന് ശേഷം ലോകേഷിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്.

ലോകേഷ് തെലുങ്ക് അരങ്ങേറ്റത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. സിനിമയ്ക്കായി മറ്റു തെലുങ്ക് നടന്‍മാരെ സമീപിച്ചിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ നടക്കാതെ പോവുകയായിരുന്നു. തെലുങ്കിലെ മറ്റ് മുന്‍നിര നായകന്മാരായ പ്രഭാസ്, രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ ലോകേഷ് സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒരു ജനപ്രിയ തമിഴ് പ്രൊഡക്ഷന്‍ ഹൗസ് ഈ പ്രൊജക്റ്റ് ഒരു പാന്‍-ഇന്ത്യ സിനിമയായി നിര്‍മ്മിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. സിനിമയുടെ നിര്‍മ്മാണത്തിന്റെ ഭാഗമാകാന്‍ പലരും താല്‍പ്പര്യപ്പെടുന്നതായും സൂചനയുണ്ട്.

'വിക്രം' വിജയത്തിന്റെ ഭാഗമായി അടുത്തിടെ ലോകേഷ് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാം ചരണിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നതിനായി ചിരഞ്ജീവി ലോകേഷിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ലോകേഷിന്റെ മറ്റൊരു ചിത്രം ദളപതി 67 അണിയറയില്‍ പുരോഗമിക്കുകയാണ്. വിജയ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന. 'മാസ്റ്ററി'ന് ശേഷം വിജയ് യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണിത്.

അല്ലു അര്‍ജുന്‍റെ 'പുഷ്പ: ദി റൈസി'ന്റെ രണ്ടാം ഭാഗം ''പുഷ്പ: ദി റൂളി'ന്റെ ചിത്രീകരണം ആഗസ്റ്റില്‍ ആരംഭിക്കും. ചിത്രത്തിന്റെ തിരക്കഥ ജോലികള്‍ പുരോഗമിക്കുകയാണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചാല്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്.

Story Highlights; Lokesh Kanakaraj's Telugu debut with Allu Arjun

Next Story