Top

'ഇത്തരം പ്രവണതകളെ ശക്തമായി എതിർക്കണം'; 'വിക്രം' കഥാപാത്രത്തിന് നേരെ ഉണ്ടായ ബോഡി ഷെയിമിങ് വേദനിപ്പിച്ചെന്ന് ലോകേഷ് കനകരാജ്

യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

21 Jun 2022 8:24 AM GMT
ഫിൽമി റിപ്പോർട്ടർ

ഇത്തരം പ്രവണതകളെ ശക്തമായി എതിർക്കണം; വിക്രം കഥാപാത്രത്തിന് നേരെ ഉണ്ടായ ബോഡി ഷെയിമിങ് വേദനിപ്പിച്ചെന്ന് ലോകേഷ് കനകരാജ്
X

വിജയക്കുതിപ്പ് തുടരുന്ന ചിത്രം 'വിക്രമിൽ' പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനെ ബോഡി ഷെയിമിങ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ ലോകേഷ് കനകരാജ്. "വിക്രമിലെ കഥാപാത്രത്തിന് നേരെ ഉണ്ടായ ബോഡി ഷെയിമിങ് വേദനിപ്പിച്ചു. ഇത്തരം പ്രവണതകളെ ശക്തമായി എതിർക്കണം" അദ്ദേഹം പറഞ്ഞു.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങി കമൽ ഹാസൻ നായകനായ 'വിക്രമിൽ' ജാഫർ സാദിഖ് എന്ന കൊറിയോഗ്രാഫർ ഒരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുണ്ട്. ആ കഥാപാത്രം ഏറെ പ്രശംസകൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. എന്നാൽ തമിഴിൽ റോസ്റ്റിങ് വീഡിയോകൾ ചെയ്യുന്ന 'പ്ലിപ് പ്ലിപ്' എന്ന യുട്യൂബ് ചാനലിൽ ചിത്രത്തെയും, ജാഫറിൻ്റെ കഥാപാത്രത്തെയും കുറിച്ച് മോശമായി സംസാരിക്കുന്നുണ്ട്. ജാഫറിൻ്റെ ശരീരത്തെക്കുറിച്ച് വളരെ മോശം പരാമർശങ്ങളായിരുന്നു ചാനൽ നടത്തിയത്. ഇതുവരേയും എട്ട് ലക്ഷത്തിൽ അധികം പേർ കണ്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കും എതിർപ്പിനും വിധേയമാകുന്നുണ്ട്. ഇപ്പോൾ സംവിധായകൻ ലോകേഷ് കനകരാജ് തന്നെ ഈ വിഷയത്തിൽ അഭിപ്രായം വ്യക്തമാക്കുകയാണ്. 'തമിഴ് സിനിമ റിവ്യൂ' എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ലോകേഷിൻ്റെ പ്രതികരണം.

"സിനിമയെ ഏത് രീതിയിൽ വിമർശിച്ചാലും അതിനെ ഉൾക്കൊള്ളുന്നു. കഥാപാത്രത്തെയും അത് ചെയ്ത ആളുടെ അഭിനയത്തെയും ഏത് രീതിയിലും മോശമെന്ന് പറയാനും കാണുന്നവർക്ക് അവകാശമുണ്ട്. പക്ഷെ കഥാപാത്രം അവതരിപ്പിച്ച ആളുടെ ശരീരത്തെ കുറിച്ച് പറയുന്നത് വളരെ മോശമാണ്. ജാഫർ അങ്ങനെ ആകാൻ കാരണം അവനല്ല. അത്രയും കഴിവുള്ള നടനാണ് അദ്ദേഹം… ഇത്തരത്തിൽ ബോഡി ഷെയിം ചെയ്യുന്നത് തെറ്റാണെന്ന് ഉറച്ച് വിശ്വസിക്കുന്നു. അടുത്ത പടം മോശമാണെന്ന് തോന്നിയാൽ രണ്ട് റോസ്റ്റിങ് വീഡിയോ വേണമെങ്കിലും ഇറക്കാം. പക്ഷെ ഇത്തരം കാര്യങ്ങൾ നിർത്തണം," ലോകേഷ് കനകരാജ് പറയുന്നു.

Story highlights: Lokesh kanakaraj reesponds against body shaming came against the character in Vikram movie

Next Story