Top

'വിക്രം' റിലീസ്; പതിവ് തെറ്റിക്കാതെ ക്ഷേത്ര ദർശനം നടത്തി ലോകേഷ് കനകരാജും ടീമും

'ആണ്ടവർ ദർശനത്തിന് മുൻപ് ഒരു രാമേശ്വരം ദർശനം'

2 Jun 2022 4:36 PM GMT
ഫിൽമി റിപ്പോർട്ടർ

വിക്രം റിലീസ്; പതിവ് തെറ്റിക്കാതെ ക്ഷേത്ര ദർശനം നടത്തി ലോകേഷ് കനകരാജും ടീമും
X

പുതിയ സിനിമകളുടെ റിലീസിന് മുന്നോടിയായി ക്ഷേത്ര ദർശനം നടത്തുന്ന പതിവുണ്ട് സംവിധായകൻ ലോകേഷ് കനകരാജിന്. വിജയ് നായകനായ 'മാസ്റ്ററി'ന്റെ റിലീസിന് മുന്നോടിയായി ലോകേഷ് ക്ഷേത്ര ദർശനം നടത്തുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രം 'വിക്രമി'ന്റെ റിലീസിനും ലോകേഷ് തന്റെ പതിവ് തെറ്റിച്ചിട്ടില്ല.

സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ലോകേഷ് കനകരാജ് രാമേശ്വരം ക്ഷേത്ര ദർശനം നടത്തിയിരിക്കുകയാണ്. സിനിമയുടെ തിരക്കഥാകൃത്ത് രത്ന കുമാർ ഉൾപ്പടെയുള്ള അണിയറപ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. രത്‌നകുമാർ ആണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'ആണ്ടവർ ദർശനത്തിന് മുൻപ് ഒരു രാമേശ്വരം ദർശനം' എന്നാണ് രത്‌നകുമാർ യാത്രയെക്കുറിച്ച് കുറിച്ചിരിക്കുന്നത്.


കമൽ ഹാസൻ നായകനാകുന്ന 'വിക്രമി'ൽ വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സൂര്യയും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കാളിദാസ് ജയറാം, നരേൻ, സന്താന ഭാരതി, സ്വാദിഷ്ട കൃഷ്ണൻ, വിജെ മൈന, ശിവാനി തുടങ്ങിയവരും അണിനിരക്കുന്നു.

തമിഴ് സിനിമ പ്രേമികളെ സംബന്ധിച്ച് 'വിക്രം' ചിത്രത്തിനായി ഏറ്റവും വലിയ കാത്തിരിപ്പിലാണ് കുറച്ച് നാളുകളായി.തിയേറുകളില്‍ എത്തുന്നതിനു മുൻപ് തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്. തെന്നിന്ത്യയിൽ പ്രീ-റിലീസ് ഹൈപ്പ് നെടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‍നിക്കാണ്.

story highlights: lokesh kanakaraj and team goes to rameshwaram temple before vikram movie release

Next Story