Top

'വാഗ്ദാനം ചെയ്ത ട്രീറ്റ് ഇതാ'; 'വിക്രം' ബിടിഎസ് വീഡിയോ പുറത്തുവിട്ട് ലോകേഷ് കനകരാജ്

അരാധകർക്കിടയിൽ ട്രെന്റിങ് ആണ് വീഡിയോ.

29 Jun 2022 1:24 AM GMT
ഫിൽമി റിപ്പോർട്ടർ

വാഗ്ദാനം ചെയ്ത ട്രീറ്റ് ഇതാ; വിക്രം ബിടിഎസ് വീഡിയോ പുറത്തുവിട്ട് ലോകേഷ് കനകരാജ്
X

ലോകേഷ് കനകരാജിന്റെ ആക്ഷൻ ചിത്രം 'വിക്രം' ലോകമെമ്പാടും 400 കോടിയിൽ അധികം കളക്ഷൻ നേടി കോളിവുഡിലെ റെക്കോർഡ് ബ്രേക്കിങ് ബ്ലോക്ക്ബസ്റ്ററായി വിജയപ്രദർശനം തുടരുകയാണ്. മുൻപ് ആരാധകർക്കായി വാഗ്ദാനം ചെയ്ത ചിത്രത്തിലെ കമൽഹാസന്റെ ബിടിഎസ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ.

ക്ലൈമാക്സ് സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ സെറ്റിൽ പുലർച്ചെ രണ്ട് മണിക്ക് കമൽഹാസൻ പുഷ് അപ്പുകൾ എടുക്കുന്നതാണ് വീഡിയോ. ചിത്രം റിലീസ് ചെയ്ത് ഇരുപത്തി ആറാം ദിവസം പുറത്തുവിടാമെന്ന് ലോകേഷ് പറഞ്ഞിരുന്ന വീഡിയോ ആണ് ഇത്.

തന്റെ ഔദ്യോഗിക ട്വിറ്റർ പേജ് വഴിയാണ് ഉലകനായകന്റെ മാസ്സ് പുഷ് അപ്പ് വീഡിയോ ലോകേഷ് കനകരാജ് പുറത്ത് വിട്ടത്. 'വാഗ്ദാനം ചെയ്തപോലെ കമൽഹാസൻ സാറിന്റെ വീഡിയോ ഇതാ. ഇരുപത്തി ആറ് പുഷ് അപ്പുകൾ ചെയ്തു. ആദ്യത്തെ രണ്ടെണ്ണം എനിക്ക് മിസ്സായി. ഗരുഡൻ പറന്നിറങ്ങിക്കഴിഞ്ഞു,' എന്ന കുറിപ്പോടെയാണ് വിക്രം സംവിധായകൻ വീഡിയോ പങ്കുവച്ചത്. അരാധകർക്കിടയിൽ ട്രെന്റിങ് ആണ് വീഡിയോ.

Story highlights: Lokesh Kanagaraj unveils Kamal Haasan's mass BTS video from 'Vikram' movie location

Next Story