Top

'കൈതി'യില്‍ മരിച്ച അന്‍പ് എങ്ങനെ 'വിക്രമി'ല്‍ തിരിച്ചുവന്നു?; ലോകേഷിന്റെ മറുപടി

'കൂടുതലായി 'കൈതി 2'വിൽ വെളിപ്പെടുത്താം'

8 Jun 2022 4:13 PM GMT
ഫിൽമി റിപ്പോർട്ടർ

കൈതിയില്‍ മരിച്ച അന്‍പ് എങ്ങനെ വിക്രമില്‍ തിരിച്ചുവന്നു?; ലോകേഷിന്റെ മറുപടി
X

'വിക്രം' എന്ന തന്റെ പുതിയ സിനിമയിലൂടെ ഒരു സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിച്ചിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. 'വിക്രമി'ൽ 'കൈതി'യിലെ ചില കഥാപാത്രങ്ങളെയും കാണാം. അത്തരത്തിൽ ഒരു കഥാപാത്രമാണ് അർജുൻ ദോസ് അവതരിപ്പിച്ച അൻപ്. കഥാപാത്രത്തെ 'വിക്രമി'ൽ അവതരിപ്പിച്ചതിനെക്കുറിച്ച് പ്രേക്ഷകർക്ക് ഏറെ സംശയങ്ങളും വന്നിരുന്നു. ഇപ്പോഴിതാ ഒരു പ്രേക്ഷകന്റെ സംശയത്തിന് മറുപടി നൽകിയിരിക്കുകയാണ് ലോകേഷ്.

അർജുൻ ദോസിന്റെ കഥാപാത്രം 'കൈതി'യിൽ കൊല്ലപ്പെടുകയല്ലേ, പിന്നെ എങ്ങനെയാണ് കഥാപാത്രം 'വിക്രമി'ൽ വന്നത് എന്നാണ് ഒരു പ്രേക്ഷകൻ ചോദിക്കുന്നത്. 'കൈതിയിൽ അൻപിന്റെ താടിയെല്ല് മാത്രമാണ് നെപ്പോളിയൻ തകർക്കുന്നത്. വിക്രമിൽ ആ സ്റ്റിച്ച് പാടുകൾ കാണാം. കൂടുതലായി 'കൈതി 2'വിൽ വെളിപ്പെടുത്താം' എന്നാണ് ലോകേഷിന്റെ മറുപടി.

'വിക്രമി'ലൂടെ തെന്നിന്ത്യയിലെ തന്നെ ഏറ്റവും ഹൈപ്പുള്ള സംവിധായകരുടെ നിരയിലേക്ക് ലോകേഷ് ഉയർന്നിരിക്കുകയാണ്. സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് ലോകേഷിന് കമൽ ഹാസൻ ഒരു ആഡംബര കാർ സമ്മാനിച്ചിരുന്നു. ലെക്സസ് കാറാണ് താരം തന്റെ 'ഫാൻ ബോയ്' സംവിധായകന് സമ്മാനിച്ചത്.

അതേസമയം 'വിക്രം' ഇതുവരെ 200 കോടിയിലധികം രൂപ കളക്ഷൻ നേടി കഴിഞ്ഞു. കമല്‍ ഹാസന്റെ ഗംഭീര പ്രകടനം എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരുടെ പ്രകടനങ്ങള്‍ക്കും മികച്ച അഭിപ്രായം നേടുന്നുണ്ട്.

story highlights: lokesh kanagaraj about the role of arjun doss in kaithi and vikram

Next Story