Top

'ഇനി വരുന്നത് പുതിയ സിനിമയുടെ പ്രഖ്യാപനവുമായി'; സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുന്നുവെന്ന് ലോകേഷ്

വിജയ് നയകനാകുന്ന 'ദളപതി 67' ആണ് ലോകേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം

2 Aug 2022 1:27 AM GMT
ഫിൽമി റിപ്പോർട്ടർ

ഇനി വരുന്നത് പുതിയ സിനിമയുടെ പ്രഖ്യാപനവുമായി; സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുന്നുവെന്ന് ലോകേഷ്
X

വളരെ ചുരുങ്ങി സമയംകൊണ്ട് തെന്നിന്ത്യയിലെ മുന്‍നിര സംവാധായകര്‍ക്കിടയില്‍ സ്ഥാനം ഉറപ്പിച്ച ആളാണ് ലോകേഷ് കനകരാജ്. സോഷ്യല്‍ മീഡിയയിലും ലോകേഷിന് ആരാധകര്‍ ഏറെയാണ്. തന്റെ സിനിമാ വിശേഷങ്ങളെക്കുറിച്ച് അറിയാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്കായി തന്റെ പുതിയ തീരുമാനം പങ്കുവച്ചിരിക്കുകയാണ് ലോകേഷ്. താല്‍ക്കാലികമായി സാമൂഹിക മാധ്യമങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.

'ഞാന്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. പുതിയ സിനിമയുടെ പ്രഖ്യപനവുമായി ഉടന്‍ തിരിച്ചെത്തും. സ്‌നേഹത്തോടെ ലോകേഷ് കനകരാജ്' എന്ന് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.

വിജയ് നയകനാകുന്ന 'ദളപതി 67' ആണ് ലോകേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം.'മാസ്റ്ററി'ന് ശേഷം ലേകേഷും വിജയ്‌യും ഒന്നിക്കുന്ന ചിത്രമാണിത്. ഷൂട്ടിങ് ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമന്തയും സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തും. ഗ്യാങ്സ്റ്റര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ സാമന്ത പൊലീസ് വേഷത്തിലാകും എത്തുക എന്നാണ് റിപ്പോര്‍ട്ട്.

ലോകേഷ് ബോളിവുഡില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. സല്‍മാന്‍ ഖാനെ നായകനാക്കി ലോകേഷിന്റെ ഹിന്ദി ചിത്രം ഉടന്‍ ഒരുങ്ങുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെലുങ്കിലെ പ്രമുഖ നിര്‍മ്മതാക്കളായിരിക്കും ചിത്രം നിര്‍മ്മിക്കുക. സിനിമയുടെ അവസാന ഘട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ലോകേഷ് മറ്റു ചില തിരക്കുകളിലാണ് എന്നും അതിന് ശേഷം ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് സൂചന.

Story Highlights; Lokash kanakaraj says he is taking a break from social media

Next Story