Top

36 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു 'വിക്രം'; കമല്‍ഹാസനൊപ്പമുള്ള ഓര്‍മ്മ ചിത്രം പങ്കുവച്ച് ലിസി

1986ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ചിത്രത്തില്‍ കമല്‍ഹാസന്‍ നായകനും ലിസി നായികയുമായിരുന്നു

13 May 2022 7:05 AM GMT
ഫിൽമി റിപ്പോർട്ടർ

36 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു വിക്രം; കമല്‍ഹാസനൊപ്പമുള്ള ഓര്‍മ്മ ചിത്രം പങ്കുവച്ച് ലിസി
X

കമല്‍ഹാസന്‍ കേന്ദ്ര കഥപാത്രമാകുന്ന 'വിക്രം' റിലീസിന് ഒരുങ്ങുമ്പോള്‍ നടി ലിസിയുടെ ഒരു കുറിപ്പാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. 1986ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ചിത്രത്തില്‍ കമല്‍ഹാസന്‍ നായകനും ലിസി നായികയുമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം താരത്തിന്റെ പുതിയ വിക്രത്തിലും ലിസി ഒരു ഭാഗമാണ്. ലിസി ലക്ഷ്മി സ്റ്റുഡിയോയിലാണ് ചിത്രത്തിന്റെ ഓഡിയോ റെക്കോര്‍ഡ്ങ് നടന്നത്. ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും ലിസി പങ്കുവച്ചു.

'അന്നും ഇന്നും. വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ സാര്‍ വീണ്ടും വിക്രം എന്ന സിനിമ ചെയ്യുന്നു. ആദ്യ വിക്രമില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് പുതിയ സിനിമയുടെ വിഷയം. യഥാര്‍ത്ഥ വിക്രമിന്റെ നായികമാരില്‍ ഒരാളായിരുന്നു ഞാന്‍. സിനിമയില്‍ ഒരു വേഷം ലഭിക്കാത്തതില്‍ നിരാശയുണ്ടെങ്കിലും, ലിസി ലക്ഷ്മി സ്റ്റുഡിയോയില്‍ വിക്രമിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് നടന്നതില്‍ അഭിമാനമുണ്ട്. കമല്‍ സാറും പുതിയ വിക്രം ടീമും എന്റെ സ്റ്റുഡിയോയില്‍ ഉണ്ടായിരുന്നു എന്നത് തീര്‍ച്ചയായും എന്റെ അഭിമാന നിമിഷങ്ങളില്‍ ഒന്നായിരുന്നു.

വിക്രം, എന്തൊരു അനുഭവമായിരുന്നു! ലൊക്കേഷനില്‍ മുഴുവന്‍ ടീമിനൊപ്പം ഞാന്‍ എന്റെ പതിനേഴാം ജന്മദിനത്തില്‍ കേക്ക് മുറിച്ചു. ഇന്ത്യയിലെ ആദ്യത്തെ ബോണ്ട് സിനിമ, രാജസ്ഥാനിലെ ഷൂട്ടിംഗ്, ഇന്ത്യയിലെ ഏറ്റവും മികച്ച സൂപ്പര്‍സ്റ്റാര്‍മാരില്‍ ഒരാളുമായി (സിനിമയുടെ നിര്‍മ്മാതാവ് കൂടിയായിരുന്നു) അഭിനയിക്കുന്നത്. ഞാന്‍ പങ്കെടുത്ത ഏറ്റവും വലിയ ക്രൂ. 17 വയസ്സുള്ള ഒരു സ്‌കൂള്‍ പെണ്‍കുട്ടിക്ക്, ഇത് ആദ്യം ഭയപ്പെടുത്തുന്നതായിരുന്നു. പക്ഷേ ആവേശവും ഉല്ലാസവും വലുതായിരുന്നു. എന്റെ ഏറ്റവും നല്ല ഓര്‍മ്മകളില്‍ ഒന്ന്. കമല്‍ സാറിനും ലോകേഷ് കനകരാജിനും വിക്രമിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ ആശംസകള്‍'- ലിസി കുറിച്ചു.

ജൂണ്‍ മൂന്നിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജൂണ്‍ മൂന്നിനാണ് വിക്രം പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രം മലയാളി സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Story Highlights; Lissy sharing a memories with Kamal Haasan

Next Story

Popular Stories