'ലൈഗര്‍'; യുഎസിലെ ഷെഡ്യൂൾ അവസാനിച്ചു
മൈക്ക് ടൈസനൊപ്പമുള്ള ചിത്രവും ലൈഗര്‍ ടീം പങ്കുവെച്ചിട്ടുണ്ട്.
30 Nov 2021 1:17 PM GMT
ഫിൽമി റിപ്പോർട്ടർ

വിജയ് ദേവെരകൊണ്ട നായകനാകുന്ന് പുതിയ ചിത്രം 'ലൈഗറി'ൽ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൺ അഭിനയിക്കുന്നു എന്ന വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ യുഎസ് ഷെഡ്യൂൾ അവസാനിച്ചു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് സിനിമയുടെ യുഎസ് ഷെഡ്യൂൾ അവസാനിച്ചുവെന്ന വിശേഷം പങ്കുവെച്ചത്. മൈക്ക് ടൈസനൊപ്പമുള്ള ചിത്രവും ലൈഗര്‍ ടീം പങ്കുവെച്ചിട്ടുണ്ട്.
ലൈഗറിൽ അതിഥി താരമായാണ് മൈക്ക് ടൈസൺ എത്തുക. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോക്സറായാണ് വിജയ് ദേവെരകൊണ്ട എത്തുന്നത്. അനന്യ പാണ്ഡെയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
രമ്യ കൃഷ്ണന്, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. ഒടിടിയില്‍ ലൈഗര്‍ എന്ന ചിത്രം റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ട് നേരത്തെ വിജയ് ദേവെരകൊണ്ട തള്ളിയിരുന്നു.