Top

ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ് 'ലൈഗർ'; മൂന്നാം ദിനത്തിൽ വമ്പൻ ഇടിവ്

മൂന്നാം ദിനത്തിൽ സിനിമയ്ക്ക് 12.52 ശതമാനം മാത്രമാണ് തെലുങ്കിലെ ഒക്കുപൻസി.

27 Aug 2022 4:17 PM GMT
ഫിൽമി റിപ്പോർട്ടർ

ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ് ലൈഗർ; മൂന്നാം ദിനത്തിൽ വമ്പൻ ഇടിവ്
X

വിജയ് ദേവരകൊണ്ട നായകനായ ചിത്രം 'ലൈഗർ' ആഗസ്റ്റ് 25നാണ് റിലീസ് ചെയ്തത്. മൂന്നാം ദിനം പിന്നിടുമ്പോൾ ചിത്രം തിയേറ്ററുകളിൽ തകർന്നടിയുന്ന കാഴ്ചയാണുള്ളത്. ആദ്യ ദിനത്തിൽ 30 കോടിയ്ക്ക് മുകളിൽ കളക്റ്റ് ചെയ്‌ത ചിത്രം മൂന്നാം ദിവസത്തിലേക്ക് എത്തുമ്പോൾ എട്ട് കോടിയ്ക്ക് അടുത്ത് മാത്രമാണ് നേടിയിരിക്കുന്നത്.

രണ്ടാം ദിനത്തിൽ തന്നെ സിനിമയുടെ കളക്ഷനിൽ വലിയ ഇടിവാണ് സംഭവിച്ചത്. 7.70 കോടിയായിരുന്നു സിനിമയുടെ രണ്ടാം ദിന കളക്ഷൻ. മൂന്നാം ദിവസത്തിൽ അത് 7.50 കോടിയിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. മൂന്നാം ദിനത്തിൽ സിനിമയ്ക്ക് 12.52 ശതമാനം മാത്രമാണ് തെലുങ്കിലെ ഒക്കുപൻസി.

മിക്സഡ് മാർഷ്യൽ ആർട്സ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം പാൻ ഇന്ത്യൻ റീലീസ് ആയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ബോളിവുഡ് നടി അനന്യ പാണ്ഡേയാണ് സിനിമയിലെ നായിക. രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷ്ണു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാര്‍മി കൗറും, അപൂര്‍വ മെഹ്തയും ചേര്‍ന്നാണ് ലൈഗര്‍ നിർമ്മിച്ചത്.

story highlights: liger movie third day collection

Next Story