Top

തകർത്താടി വിജയ് ദേവരകൊണ്ട; 'ലൈഗറി'ലെ 'അകടി പകടി' ഗാനം

ഓഗസ്റ്റ് 25നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

11 July 2022 2:57 PM GMT
ഫിൽമി റിപ്പോർട്ടർ

തകർത്താടി വിജയ് ദേവരകൊണ്ട; ലൈഗറിലെ അകടി പകടി ഗാനം
X

വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ ചിത്രമാണ് 'ലൈഗർ'. ചിത്രത്തിലേ അകടി പകടി എന്ന ഗാനം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഒരു പെപ്പി നമ്പർ ആയ ഗാനം യൂട്യൂബ് പ്രീമിയർ ചെയ്തപ്പോൾ തന്നെ വമ്പൻ പ്രതികരണമാണ് നേടിയിരിക്കുന്നത്.

മിക്സഡ് മാർഷ്യൽ ആർട്സ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം പാൻ ഇന്ത്യൻ റീലീസ് ആയി ആണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിക്കുന്ന സിനിമ മറ്റു 5 ഭാഷയിലും മൊഴി മാറ്റി എത്തും. ബോളിവുഡ് നടി അനന്യ പാണ്ഡേ നായികയായി എത്തുന്നു.


ഒരു ചായക്കടക്കാരനില്‍ നിന്നു ലാസ്‌വെഗാസിലെ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ലൈഗർ പറയുന്നത്. ഓഗസ്റ്റ് 25നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാര്‍മി കൗറും, അപൂര്‍വ മെഹ്തയും ചേര്‍ന്നാണ് ലൈഗര്‍ നിർമിക്കുന്നത്.പി ആർ ഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

story highlights: liger movie new song released

Next Story