Top

'മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന പീഡനമാണ് കെജിഎഫ്'; വിമർശനവുമായി കെആർകെ

'ഇന്ത്യൻ മിലിട്ടറിക്കോ എയർഫോഴ്സിനോ റോക്കിക്കെതിരെ ഒന്നും ചെയ്യാനാകുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തി വെല്ലുവിളിക്കുന്നു. അടിപൊളി!'

18 April 2022 7:52 AM GMT
ഫിൽമി റിപ്പോർട്ടർ

മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന പീഡനമാണ് കെജിഎഫ്; വിമർശനവുമായി കെആർകെ
X

തെന്നിന്ത്യൻ ചിത്രം കെജിഎഫ് ചാപ്റ്റർ 2വിനെ വിമർശിച്ച് സിനിമാ നിരൂപകൻ കമാൽ ആർ ഖാൻ. സിനിമ എന്ന പേരിൽ പണവും സമയവും നശിപ്പിക്കുകയാണ് ചിത്രമെന്നും ബോളിവുഡിൽ ഇത്തരം ഒരു സിനിമ റിലീസ് ചെയ്തിരുന്നുവെങ്കിൽ പരാജയം നേരിടേണ്ടി വരുമായിരുന്നു എന്നും കെആർകെ പറയുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'കെജിഎഫ് 2ന്റെ 30 മിനിറ്റ് കഴിഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ആർആർആറിനേക്കാൾ വലിയ ദുരന്തം', 'ഇന്ത്യൻ മിലിട്ടറിക്കോ എയർഫോഴ്സിനോ റോക്കിക്കെതിരെ ഒന്നും ചെയ്യാനാകുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തി വെല്ലുവിളിക്കുന്നു. അടിപൊളി! പ്രശാന്ത് ഭായ് ഇന്ത്യ എങ്ങനെ പാകിസ്ഥാനും ചൈനയ്ക്കുമെതിരെ യുദ്ധം ചെയ്യും?', 'കെജിഎഫ് 2 മൂന്ന് മണിക്കൂർ നീണ്ടു നിൽക്കുന്ന പീഡനമാണ്. ബോളിവുഡിൽ ഇത്തരമൊരു സിനിമ വന്നാൽ അത് തീർച്ചയായും പരാജയമാകും' എന്നിങ്ങനെ പോകുന്നു കെആർകെയുടെ ട്വീറ്റുകൾ.



കെആർകെയുടെ ട്വീറ്റുകൾക്ക് നേരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. മുംബൈ പൊലീസിനെ ടാഗ് ചെയ്ത് ഇയാൾക്കെതിരെ നടപടി സ്വീകരിക്കണം എന്ന് സോഷ്യൽ മീഡിയയിലൂടെ നിരവധിപ്പേർ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം കെജിഎഫ് ചാപ്റ്റർ 2 ഇതിനകം ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് 550 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി കഴിഞ്ഞു. ആദ്യദിനത്തിൽ 165.37 കോടിയും രണ്ടാം ദിനത്തിൽ 139.25 കോടിയും മൂന്നാം ദിനത്തിൽ 115.08 കോടിയും നാലാം ദിനത്തിൽ 132.13 കോടിയും ചിത്രം നേടിയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയൻ ട്വീറ്റ് ചെയ്യുന്നു. തമിഴ്നാട്ടിൽ മാത്രം ചിത്രം ഇതിനകം 50 കോടിയ്ക്ക് മുകളിൽ കളക്റ്റ് ചെയ്തു.

അഞ്ചാം ദിനത്തിലേക്ക് എത്തുമ്പോൾ ചിത്രം റെക്കോർഡ് അഡ്വാൻസ് ബുക്കിംഗ് ആണ് നേടിയിരിക്കുന്നത്. 14.50 കോടിയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന അഡ്വാന്‍സ് ബുക്കിം​ഗ് എന്ന് ഇന്ത്യന്‍ ബോക്സ് ഓഫീസ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ റിപ്പോർട്ട് ചെയ്യുന്നു.

story highlights: krk says that kgf chapter 2 is a three hour torture

Next Story