Top

ഓസ്കാർ പട്ടികയിൽ നിന്നും കൂഴങ്കൽ പുറത്ത്

റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്‌കാരം ചിത്രം സ്വന്തമാക്കിയിരുന്നു.

22 Dec 2021 10:16 AM GMT
ഫിൽമി റിപ്പോർട്ടർ

ഓസ്കാർ പട്ടികയിൽ നിന്നും കൂഴങ്കൽ പുറത്ത്
X

2022ലെ ഓസ്കാർ പുരസ്കാരത്തിലെ അവസാന പട്ടികയിൽ നിന്നും ഇന്ത്യൻ ചിത്രം കൂഴങ്കൽ പുറത്ത്. സിനിമയുടെ നിർമ്മാതാവ് വിഘ്‌നേശ് ശിവൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സിനിമയുടെ നേട്ടത്തിൽ അഭിമാനം ഉണ്ടെങ്കിലും പട്ടികയില്‍ ഇടം നേടിയിരുന്നെങ്കില്‍ നിരവധി സ്വതന്ത്ര സിനിമ പ്രവർത്തകർക്ക് അത് പ്രചോദനം ആകുമായിരുന്നു എന്ന വേദനയും അദ്ദേഹം പങ്കുവെച്ചു. ട്വിസ്റ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഈ പട്ടികയില്‍ കൂഴങ്കല്‍ ഉണ്ടോ എന്ന് നോക്കാന്‍ സാധിച്ചത് തന്നെ വലിയ ഒരു നേട്ടമാണ്. എന്നാൽ പോലും പട്ടികയില്‍ ഇടം നേടിയിരുന്നെങ്കില്‍ ഞങ്ങളെപ്പോലുള്ള സ്വതന്ത്ര സിനിമാ പ്രവർത്തകർക്കും നിർമ്മാതാക്കൾക്കും സന്തോഷവും അഭിമാനവും പകരം സാധിക്കുമായിരുന്നു' വിഘ്‌നേശ് ട്വീറ്റ് ചെയ്തു.

നവാഗതനായ പി എസ് വിനോദ് രാജാണ് കൂഴങ്കല്ലിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മദ്യപാനിയായ അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് സിനിമ. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ വിഘ്‌നേശ് ശിവനും നയൻതാരയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ടൈഗര്‍ പുരസ്‌കാരം ചിത്രം സ്വന്തമാക്കിയിരുന്നു.

Next Story