Top

'ലൈറ്റ് ഓഫ് ചെയ്തിട്ടേ തിയേറ്ററില്‍ നിന്ന് ഇറങ്ങാവൂ'; പോസ്റ്റ് ക്രെഡിറ്റ് സര്‍പ്രൈസ് മിസ് ചെയ്യരുതെന്ന് കെജിഎഫ് 2 കണ്ടവര്‍

ഇനിയും സിനിമ കാണുന്നവർ മിസ്സാക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറയുന്നത്

14 April 2022 9:48 AM GMT
ഫിൽമി റിപ്പോർട്ടർ

ലൈറ്റ് ഓഫ് ചെയ്തിട്ടേ തിയേറ്ററില്‍ നിന്ന് ഇറങ്ങാവൂ; പോസ്റ്റ് ക്രെഡിറ്റ് സര്‍പ്രൈസ് മിസ് ചെയ്യരുതെന്ന് കെജിഎഫ് 2 കണ്ടവര്‍
X

മികച്ച പ്രേക്ഷക പ്രതികരണവുമായി 'കെജിഎഫ് ചാപ്റ്റർ 2' മുന്നേറുകയാണ്. എന്നാൽ സിനിമ കണ്ടിറങ്ങുന്നവർ എല്ലാവരും ഒരുപോലെ പറയുന്നത് സിനിമയും കഴിഞ്ഞ് ലൈറ്റ് ഓഫ് ചെയ്തിട്ടേ തിയേറ്ററില്‍ നിന്ന് ഇറങ്ങാവൂ എന്നാണ്. മറ്റൊന്നുമല്ല, കെജിഎഫ് ടീമിന്റെ പോസ്റ്റ് ക്രെഡിറ്റ് സര്‍പ്രൈസ് മിസ് ആകാതിരിക്കാൻ വേണ്ടിയാണ്. സിനിമ തീരും മുൻപ് തിയേറ്ററുകളിൽ നിന്ന് ഇറങ്ങിയ നിരവധി കാണികൾക്കും നഷ്ടപ്പെട്ട ഒരു സർപ്രൈസ് ഘടകമായിരുന്നു കെജിഎഫ് മൂന്നാം ഭാഗത്തിന്റെ സൂചനകൾ കാണിക്കുന്ന രംഗം. ഇത് ഇനിയും സിനിമ കാണുന്നവർ മിസ്സാക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറയുന്നത്.

ആദ്യ ഷോയ്ക്ക് ശേഷം സിനിമയുടെ പ്രതികരണവുമായി എത്തിയ നിരവധിപേർ പോസ്റ്റ് ക്രെഡിറ്റ് ഉറപ്പായും കാണണം എന്ന സൂചന നൽകിയിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളാണ് എത്തുന്നത്. ഹാഷ്ടാഗ് കെജിഎഫ് 3യും പ്രചാരം നേടുന്നുണ്ട്.

എൻഡ് ക്രെഡിറ്റ് സീൻ നഷ്ടപ്പെടുത്തരുത് കെജിഎഫ് 3

സിനിമ അവസാനിച്ചതിന് ശേഷം പോകരുത്, സാധ്യതയുള്ള ഭാഗത്തിന് ഒരു പോസ്റ്റ് ക്രെഡിറ്റ് കാർഡ് കൂടി ഉണ്ട് കെജിഎഫ് 3

കെജിഎഫിന്റെ മറ്റൊരു സാധ്യത കൂടി വരുന്നു കെജിഎഫ് 3 വരുന്നു


എന്നിങ്ങനനെയാണ് പോസ്റ്റുകൾ. മുൻപ്, ഫസ്റ്റ്പോസ്റ്റ് എന്ന മാധ്യമത്തിന് നിർമ്മാതാവ് വിജയ് കിരഗന്ദൂർ നൽകിയ അഭിമുഖത്തിൽ, തങ്ങൾ കുറച്ച് അധ്യായങ്ങൾ കൂടി ചെയ്യാൻ പദ്ധതിയിടുന്നുണ്ട് എന്നും. ഇത് വലുതും മികച്ചതുമാകുമെന്ന് കരുതുന്നു എന്നും പറഞ്ഞിരുന്നു.

Story highlights: KGF2 viewers should not miss the post credit surprise

Next Story