Top

അജിത്തിന്റെ 'എകെ 61'; ശ്രദ്ധേയമായ വേഷത്തിൽ 'കെജിഎഫ്' വില്ലനും

ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

8 May 2022 3:16 AM GMT
ഫിൽമി റിപ്പോർട്ടർ

അജിത്തിന്റെ എകെ 61; ശ്രദ്ധേയമായ വേഷത്തിൽ കെജിഎഫ് വില്ലനും
X

അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. 'എകെ 61' എന്ന് താത്കാലിക നാമം നൽകിയിരിക്കുന്ന സിനിമയിൽ 'കെജിഎഫ്', 'സർപ്പാട്ട പരമ്പരൈ' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടൻ ജോൺ കൊക്കനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

'എകെ 61'ൽ ശ്രദ്ധേയമായ കഥാപാത്രത്തെയാകും നടൻ അവതരിപ്പിക്കുക. സിനിമയുടെ ഹൈദരാബാദ് സെറ്റിൽ നടൻ ഉടൻ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.

മഞ്ജു വാര്യരും സിനിമയുടെ ഭാഗമാകും എന്ന തരത്തിൽ റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ മഞ്ജു വാര്യർ അജിത്തിന്റെ ജോഡിയായിരിക്കും. നേരത്തെ ധനുഷ് നായകനായ അസുരനിൽ മഞ്ജു അഭിനയിച്ചിട്ടുണ്ട്.

'നേർക്കൊണ്ട പാർവൈ', 'വലിമൈ' എന്നീ സിനിമകൾക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'എകെ 61'. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ മാസം ആരംഭിച്ചു. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്.

ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിപ്പോള്‍ ഹൈദരാബാദിലാണ്.സിനിമാചിത്രീകണത്തിനായി ചെന്നൈ മൗണ്ട് റോഡിന്റെ വലിയൊരു സെറ്റ് തന്നെ ഹൈദരബാദില്‍ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്നാണ് സൂചന.

story highlights: kgf villian john kokken to act in ajith's ak61

Next Story