Top

500 രൂപ പ്രതിഫലത്തിൽ തുടങ്ങിയ അഭിനയം, ഇന്ന് പാൻ ഇന്ത്യൻ സിനിമയുടെ നായകൻ; യാഷിനെ പ്രശംസിച്ച് സോഷ്യൽ മീഡിയ

'പ്രേക്ഷകര്‍ മാത്രമാണ് ഇപ്പോള്‍ ബന്ധുക്കൾ. അവര്‍ ഒരിക്കലും ആരുടേയും പക്ഷം ചേര്‍ന്ന് സംസാരിക്കാറില്ല'

16 April 2022 11:36 AM GMT
ഫിൽമി റിപ്പോർട്ടർ

500 രൂപ പ്രതിഫലത്തിൽ തുടങ്ങിയ അഭിനയം, ഇന്ന് പാൻ ഇന്ത്യൻ സിനിമയുടെ നായകൻ; യാഷിനെ പ്രശംസിച്ച് സോഷ്യൽ മീഡിയ
X

'കെജിഎഫ്' എന്ന സിനിമയിലൂടെ ഇന്ത്യൻ സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാകുന്ന നടനാണ് യാഷ്. കന്നഡ സീരിയലുകളിൽ ആരംഭിച്ച അദ്ദേഹത്തിന്റെ അഭിനയ ജീവിതം ഇപ്പോൾ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പണം വാരി സിനിമയിൽ എത്തി നിൽക്കുകയാണ്. ഇപ്പോഴിതാ യാഷ് പണ്ട് നൽകിയ ഒരു അഭിമുഖത്തിലെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പ്രയാസകരമായ സമയങ്ങളില്‍ എന്നോടൊപ്പം ഉണ്ടായിരുന്നവരെ ​ഇന്നും ബഹുമാനിക്കുന്നുണ്ട്. പ്രേക്ഷകര്‍ മാത്രമാണ് ഇപ്പോള്‍ എന്റെ ബന്ധുക്കളെന്ന് വിശ്വസിക്കുന്നു. അവര്‍ ഒരിക്കലും പക്ഷം ചേര്‍ന്ന് സംസാരിക്കില്ല. പ്രേക്ഷകരല്ലാത്തവര്‍ നമ്മുടെ ജീവിതത്തില്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി വന്ന് പിന്നീട് ഉപേക്ഷിച്ച് പോകുന്നവരാണ് എന്നും അഭിമുഖത്തിൽ പറയുന്നുണ്ട്. യാഷ് എന്ന അഭിനേതാവിന്റെ കഷ്ടപാടുകളാണ് ഇന്ന് ഫലം കണ്ടിരിക്കുന്നത് എന്ന് സോഷ്യൽ മീഡിയ പറയുന്നു.

യാഷ് അന്ന് അഭിമുഖത്തിൽ പറഞ്ഞത്:

ചെറിയ പട്ടണത്തില്‍ നിന്നുള്ളവരാണ് എന്‍റെ അച്ഛനും അമ്മയും. സിനിമയില്‍ അഭിനയിക്കാന്‍ ഞാൻ ഇറങ്ങി തിരിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് അതിന് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മറ്റൊന്നും കൊണ്ടല്ല. സിനിമാ മേഖല ശാശ്വതമായ വരുമാനം നല്‍കുന്ന ഒന്നാണെന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടായതുകൊണ്ടാണ്. സിനിമ വളരെ സങ്കീര്‍ണ്ണമാണെന്നും തനിക്ക് സിനിമയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. നമ്മളോട് അടുത്ത് നില്‍ക്കുന്നവര്‍ ആ സമയത്ത് അകന്നു പോയ സന്ദർഭം പോലും ഉണ്ടായിട്ടുണ്ട്. അത് കുട്ടിക്കാലത്തും അങ്ങനെ സംഭവിച്ചിട്ടുണ്ട്. കുടുംബവുമായി ഏറെ അടുത്തു നിന്നവര്‍ ഞങ്ങള്‍ക്കൊരു പ്രശ്‌നമുണ്ടായപ്പോള്‍ അകന്നു. എന്നാൽ പ്രയാസകരമായ സമയങ്ങളില്‍ എന്നോടൊപ്പം ഉണ്ടായിരുന്നവരെ ​ഇന്നും ബഹുമാനിക്കുന്നു. പ്രേക്ഷകര്‍ മാത്രമാണ് ഇപ്പോള്‍ എന്‍റെ ബന്ധുക്കൾ എന്ന് ഞാൻ വിശ്വസിക്കുന്നു. അവര്‍ ഒരിക്കലും ആരുടേയും പക്ഷം ചേര്‍ന്ന് സംസാരിക്കാറില്ല. പ്രേക്ഷകരല്ലാത്തവര്‍ നമ്മുടെ ജീവിതത്തില്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി വന്ന് പിന്നീട് ഉപേക്ഷിച്ച് പോകുന്നവരാണ്. എന്നോടൊപ്പം എപ്പോഴും നിന്ന കുറച്ച് സുഹൃത്തുക്കളും എനിക്കുണ്ട്. അതിൽ സന്തോഷിക്കുന്നു. വളരെ പ്രാക്ടിക്കലായി ചിന്തിക്കുന്ന ആളാണ്. ഇന്ന് എന്റെ ബന്ധുക്കള്‍ എന്റെ അടുക്കല്‍ വന്നാല്‍ ഞാൻ അവരെ സ്വീകരിക്കാറുണ്ട്. അതിനു കാരണം മാതാപിതാക്കള്‍ക്ക് ബന്ധുക്കള്‍ വരുന്നത് സന്തോഷം നല്‍കുന്നതുകൊണ്ട് മാത്രമാണ്.

ടിവി സീരിയലുകളാണ് എനിക്ക് ആദ്യം ശക്തിയും പണവും തരുന്നത്. ദിവസവും 500 രൂപയായിരുന്നു എന്റെ പ്രതിഫലം. പിന്നെയും സീരിയലിലേക്ക് അവസരം വന്നു. എന്നാല്‍ അതൊക്കെ നിരസിച്ചു. 1500 രൂപ ദിവസവും തരാമെന്ന് പറഞ്ഞു. ആ സമയത്ത് അത്രയും കാശ് ആർക്കും കിട്ടുന്നില്ലായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് നിരസിക്കാൻ കഴിഞ്ഞില്ല. പൈസയുടെ ആവശ്യവുമുണ്ടായിരുന്നു എനിക്കന്ന്. കുടുംബത്തെ കൂടി നോക്കാമെന്ന് കരുതി. കിട്ടിയ പൈസയൊക്കെ വസ്ത്രം വാങ്ങാനാണ് ഞാന്‍ ഉപയോഗിച്ചത്. സീരിയലില്‍ അഭിനയിക്കുമ്പോൾ വസ്ത്രങ്ങളൊക്കെ നമ്മള്‍ തന്നെ വാങ്ങണമായിരുന്നു. എല്ലാവരും എന്നെ കളിയാക്കുമായിരുന്നു. എന്ത് വിഡ്ഢിത്തമാണ് ചെയ്യുന്നത്. പൈസ കൂട്ടിവെച്ച് കാര്‍ വാങ്ങുവാൻ പലരും എന്നോട് പറഞ്ഞു

അപ്പോഴും ബൈക്കിലായിരുന്നു സഞ്ചാരിച്ചിരുന്നത്. എന്റെ വിഷന്‍ സിനിമയിലെത്തുക എന്നതായിരുന്നു. ഞാന്‍ പിന്നീട് വലിയൊരു കാര്‍ വാങ്ങിയക്കൊള്ളാം, ഇപ്പോള്‍ കുറച്ച് നല്ല വസ്ത്രങ്ങൾ ഇട്ടോണ്ട് നടക്കട്ടെ എന്ന് അവര്‍ക്ക് മറുപടി നല്‍കി.

story highlights: kgf star yash old words on his early stages in acting gone viral

Next Story