Top

നാല് ഭാഷകളിലും നൂറ് കോടി നേടുന്ന ആദ്യ ചിത്രം; ബോളിവുഡിന്റെ റെക്കോഡുകൾ തിരുത്താൻ റോക്കി ഭായ്

28 April 2022 10:31 AM GMT
ഫിൽമി റിപ്പോർട്ടർ

നാല് ഭാഷകളിലും നൂറ് കോടി നേടുന്ന ആദ്യ ചിത്രം; ബോളിവുഡിന്റെ റെക്കോഡുകൾ തിരുത്താൻ റോക്കി ഭായ്
X

ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തിരുത്തിക്കുറിച്ച് കെജിഎഫ് ചാപ്റ്റര്‍ ടു വിന്റെ ജൈത്രയാത്ര തുടരുന്നു. റിലീസ് ചെയ്ത നാലു ഭാഷകളിലും 100 കോടിയിലേറെ ബോക്‌സ് ഓഫീസ് കലക്ഷന്‍ നേടിയിരിക്കുകയാണ് ഇതിനോടകം ചിത്രം. ഈ നേട്ടം കൈ വരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് കെജിഎഫ് 2. റിലീസ് ചെയ്ത് 14 ദിവസം പിന്നിടവെ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കലക്ഷന്‍ 926 കോടിയാണ്.

ഇന്ത്യന്‍ സിനിമയില്‍ റെക്കോഡ് കലക്ഷന്‍ നേടുന്ന നാലാമത്തെ ചിത്രമായി ഉയര്‍ന്നു വരാനൊരുങ്ങുകയാണ് കെജിഎഫ്. ദംഗല്‍ (2024 കോടി), ബാഹുബലി ദ കൺക്ലൂഷൻ ( 1810 കോടി), ആര്‍ആര്‍ആര്‍ (1100 കോടി) എന്നിവയാണ് കലക്ഷനില്‍ റെക്കോഡിട്ട മൂന്ന് ഇന്ത്യൻ സിനിമകള്‍.

ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ബോക്സ് ഓഫീസിൽ കുതിക്കുന്നത്. ബോളിവുഡിൽ റെക്കോഡുകൾ തീർത്ത ചിത്രങ്ങളോരോന്നിനെയും കെജിഎഫ് 2 മലയർത്തിയടിക്കും എന്നാണ് സൂചനകൾ. ചിത്രത്തിന്റെ നിലവിലെ കുതിപ്പ് തുടരാനായാല്‍ ദംഗലിന്റെ ഇന്ത്യന്‍ ബോക്‌സ്ഓഫീസിലെ റെക്കോഡ് കെജിഎഫ് ഭേദിക്കും.

387.38 കോടിയാണ് ആമിർ ഖാന്റെ ദം​ഗൽ ഇന്ത്യയിൽ നിന്നു മാത്രം നേടിയ കലക്ഷൻ. റിലീസ് ചെയ്ത് രണ്ടാഴ്ച മാത്രം പിന്നിട്ട കെജിഎഫ് ആവട്ടെ ഇതിനോടകം ​ഹിന്ദിയിൽ നേടിയ കലക്ഷൻ 330 കോടിയാണ്. ദം​ഗലിനെ കൂടാതെ ടൈ​ഗർ സിന്ദാ ഹെ ( 339.16 കോടി), പികെ (340.80 കോടി), സഞ്ജു (342.53 കോടി) എന്നീ ബോളിവുഡ് സിനിമകളുടെ റെക്കോഡുകളും മറുഭാഷാ ചിത്രം ഉടനെ ഭേദിക്കുമെന്നാണ് വിലയിരുത്തൽ.

story highlight: kgf set to break box office record of Bollywood films

Next Story